അഗളി: അട്ടപ്പാടിയില്‍ പാടവയല്‍ മേലേ ഭൂതയാറിന് സമീപം മലയുടെ ഇടത്തട്ടില്‍ മുപ്പത് തടങ്ങളിലായി കണ്ട 132 കഞ്ചാവ് ചെടികള്‍ എക്‌സൈസ് നശിപ്പിച്ചു.പാലക്കാട് എക്‌സൈസ് കമ്മീഷണര്‍ എം രാകേഷിന്റെ നേതൃത്വത്തിലാണ് പരിശോധന നട ത്തിയത്.പാലക്കാട് ഇന്റലിജന്‍സ് വിഭാഗം,ഗോവിന്ദാപുരം എക്‌സൈസ് ചെക്‌പോസ്റ്റ്, നെന്‍മാറ എക്‌സൈസ് റേഞ്ച് ഓഫീസ് എന്നിവരും സംയുക്ത പരിശോധനയില്‍ പങ്കെ ടുത്തു.അഗളി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ശ്രീനിവാസന്‍,പ്രിവന്റീവ് ഓഫീസര്‍ ആര്‍ എസ് സുരേഷ്,ഗോവിന്ദാപുരം ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍ വെള്ളക്കുട്ടി,സിവില്‍ എക്‌സൈസ് ഓഫീസര്‍ ആര്‍ ശ്രീകുമാര്‍,പ്രമോദ്,പ്രദീപ്,രജീഷ്,അനില്‍കുമാര്‍ എന്നി വരാണ് സംഘത്തിലുണ്ടായിരുന്നത്.വനമേഖലയിലെ കഞ്ചാവ് കൃഷി അവസാനി പ്പിക്കുന്നതിനായി നിരന്തരമായ റെയിഡുകളാണ് അട്ടപ്പാടി,അഗളി വന മേഖലകളില്‍ എക്‌സൈസ് നടത്തി വരുന്നത്.കഴിഞ്ഞ മാസവും എണ്ണൂറിലേറെ കഞ്ചാവ് ചെടികള്‍ എക്‌സൈസ് കണ്ടെത്തി നശിപ്പിച്ചിരുന്നു.