മണ്ണാര്‍ക്കാട്: ദേശീയ വിദ്യാഭ്യാസ നയം പിന്‍വലിക്കണമെന്നാമാവശ്യപ്പെട്ട് കെഎസ്ടിഎ ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ നടത്തുന്ന പടിഞ്ഞാറന്‍ മേഖലാ ജില്ലാ വാഹനപ്രചരണ ജാഥ മണ്ണാര്‍ക്കാട് സമാപിച്ചു.ഇന്നലെ തൃത്താലയില്‍ നിന്നുമാണ് ജാഥ ആരംഭിച്ചത്.ഇന്ന് പ്ട്ടാമ്പി,ഷൊര്‍ണൂര്‍,ഒറ്റപ്പാലം,ചെര്‍പ്പുളശ്ശേരി എന്നിവടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷമാണ് മണ്ണാര്‍ക്കാട് ജാഥ സമാപിച്ചത്.
യോഗം സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം കെ പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു. സബ് ജില്ലാ പ്രസിഡന്റ് യൂസഫ് പുല്ലിക്കുന്നന്‍ അധ്യക്ഷനായി.ജാഥാ ക്യാപ്റ്റന്‍ എം ആര്‍ മഹേഷ്‌കുമാര്‍,ജാഥാ അംഗങ്ങളായ കെ പ്രസാദ്,എം ബിന്ദു,കെ ലത,കെ പി ബാല കൃഷ്ണന്‍,ജാഥാ മാനേജര്‍ പിപി ഷാജു,പിഎം മധു, എം മുഹമ്മദാലി,ജി എന്‍ ഹരിദാസ്,കെ രാജഗോപാല്‍ തുടങ്ങിയവര്‍ സംസാരി ച്ചു.സബ് ജില്ലാ സെക്രട്ടറി കെ കെ മണികണ്ഠന്‍ സ്വാഗതവും എ ആര്‍ രവിശങ്കര്‍ നന്ദിയും പറഞ്ഞു.
കെഎസ്ടിഎ, എസ്ടി എഫ്‌ഐ ദേശവ്യാപകമായി നടത്തുന്ന പ്രതിഷേധ ങ്ങളുടെ ഭാഗമായാണ് ജില്ലയില്‍ കിഴക്കന്‍ മേഖല ജാഥയും പടിഞ്ഞാറന്‍ മേഖല ജാഥ യും രണ്ട് ദിവസങ്ങളിലായി ജില്ലയില്‍ പര്യടനം നടത്തിയത്.