മണ്ണാര്‍ക്കാട് : നിയോജക മണ്ഡലത്തിലെ രൂക്ഷമായ കാട്ടാനശല്ല്യം നേരിടാന്‍ പ്രത്യേക ആര്‍ആര്‍ടിയും വനാതിര്‍ത്തികളില്‍ വൈദ്യുതി വേലിയും സ്ഥാപിക്കാന്‍ നടപടി സ്വീ കരിക്കണമെന്ന് എന്‍.ഷംസുദ്ദീന്‍ എംഎല്‍എ നിയമസഭയില്‍ സബ്മിഷനിലൂടെ ആവശ്യ പ്പെട്ടു.അട്ടപ്പാടി ഉള്‍പ്പടെയുള്ള മലയോര മേഖലയില്‍ കാട്ടാനകള്‍ ജനങ്ങളുടെ ജീവിത സൈ്വര്യം കെടുത്തുന്നതിന്റെ ഗൗരവം എംഎല്‍എ നിയമസഭയില്‍ ബോധ്യപ്പെടു ത്തി.
കുറേ നാളുകളായി മലയോര മേഖലയില്‍ കാട്ടാനശല്ല്യം അതിരൂക്ഷമാണ്. അട്ടപ്പാടിയു ടെ വിവിധ പ്രദേശങ്ങളിലും മണ്ണാര്‍ക്കാട് തിരുവിഴാംകുന്ന് മേഖലയിലുമാണ് കാട്ടാന ശല്ല്യത്തില്‍ ജനം പൊറുതി മുട്ടുന്നത്.അട്ടപ്പാടിയില്‍ ഒന്നര വര്‍ഷത്തിനിടെ 16 പേരാണ് കൊല്ലപ്പെട്ടത്.ഡിസംബര്‍ രണ്ടിന് ഊത്തുക്കുഴി ഊരിലെ ലക്ഷ്മണനെന്ന യുവാവായിരു ന്നു അവസാനത്തെ ഇര.പത്തോളം വീടുകളും 600 ഹെക്ടറോളം കൃഷിയും ഈ വര്‍ഷം കാട്ടാനകളും മറ്റ് വന്യജീവികളും നശിപ്പിച്ചിട്ടുണ്ട്.കഴിഞ്ഞ ആഴ്ച കോട്ടോപ്പാടത്ത് കച്ചേ രിപ്പറമ്പില്‍ പട്ടാപ്പകല്‍ കാളപൂട്ട് നടക്കുന്നതിനിടെ കാട്ടാനയുടെ ആക്രമണമുണ്ടായി. കാട്ടുപന്നിയും വിവിധയിനം മാനുകളും കുരങ്ങുകളും മയിലും കാട്ടുപോത്തും പുലി യും കാട്ടാനയുമെല്ലാം മലയോര മേഖലയിലെ കര്‍ഷകരുടെ പേടിസ്വപ്‌നമാണ്. വന്യജീ വികള്‍ നിരന്തരം കാടിറങ്ങാന്‍ തുടങ്ങിയതോടെ കര്‍ഷകര്‍ കൃഷിയില്‍ നിന്നും പിന്‍ വാങ്ങുന്നുമുണ്ട്.കാട്ടാനകളെ തുരത്താനെത്തുന്ന ആര്‍ആര്‍ടി പലകുറി ആന ഓടിച്ചി ട്ടുണ്ട്.
മണ്ണാര്‍ക്കാടും അട്ടപ്പാടിയിലും ആര്‍ആര്‍ടിയുണ്ടെങ്കിലും ഇവര്‍ക്കാവശ്യമായ വാഹന ങ്ങളും ഉപകരണങ്ങളും ഇല്ലാത്ത അവസ്ഥയാണ്.എംഎല്‍എ ഫണ്ടില്‍ നിന്നും വാഹനം അനുവദിച്ചെങ്കിലും ധനകാര്യ വകുപ്പ് നോംസില്ലെന്ന കാരണത്താല്‍ നിര്‍ത്തി വെച്ചിരി ക്കുകയാണ്.ഗ്രാമ പഞ്ചായത്തുകള്‍ വേലി കെട്ടാനുള്ള ഫണ്ട് നീക്കി വെയ്ക്കാന്‍ തയ്യാ റാണ്.ഇത് കാര്യക്ഷമമായി നടപ്പിലാക്കാന്‍ വനംവകുപ്പ് ഏകോപനം നടത്തണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.മണ്ണാര്‍ക്കാട് മേഖലയിലെ വന്യജീവി പ്രശ്‌നം നേരില്‍ ബോ ധ്യമുള്ളതാണെന്ന് വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ സഭയില്‍ മറുപടി നല്‍കി. സൗ രോര്‍ജ്ജ വേലികളുടെയും പ്രവര്‍ത്തനം പെട്ടെന്ന് പൂര്‍ത്തിയാക്കാനും മറ്റ് നിലവിലുള്ള സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും കൂടുതല്‍ ജീവനക്കാരെ ആവശ്യമെങ്കില്‍ നിയമി ക്കുന്നതിനുമാവശ്യമായ നടപടികള്‍ സ്വീകരിച്ച് വരുന്നുണ്ട്.ആര്‍ആര്‍ടി രൂപീകരിക്കു ന്നതിനുള്ള അനുമതി ധനകാര്യ വകുപ്പില്‍ നിന്നും എത്രയും വേഗം ലഭ്യമാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.