മണ്ണാര്‍ക്കാട്: സാമ്പത്തിക സ്ഥിതി വിവര കണക്ക് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കേ രളത്തിലെ വന്ധ്യത പ്രചാരണം-ചികിത്സ സംബന്ധിച്ച് സര്‍വേ ആരംഭിച്ചു.വന്ധ്യതക്ക് ചികിത്സ തേടുന്നവരുടെ എണ്ണം അനുദിനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ചികിത്സാ സൗകര്യങ്ങള്‍, ദമ്പതികള്‍ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്‌നങ്ങള്‍ മനസിലാക്കുക യാണ് സര്‍വേയുടെ ലക്ഷ്യം.
പൊതു-സ്വകാര്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വന്ധ്യതാ ക്ലിനിക്കുകളുടെ ലിസ്റ്റ് ത യ്യാറാക്കുക,വന്ധ്യത ക്ലിനിക്കുകളിലെ സേവനങ്ങളുടെയും സൗകര്യങ്ങളുടെയും വ്യാ പ്തി മനസിലാക്കുക,ക്ലിനിക്കുകളില്‍ നിന്നും ദമ്പതികള്‍ക്ക് കിട്ടുന്ന സേവനം എത്രമാ ത്രം സ്വീകാര്യമാണെന്നും ചെലവേറിയതാണെന്നും കണ്ടെത്തുക, വന്ധ്യതയിലെ ലിംഗ അസമത്വം, വിദ്യാഭ്യാസ യോഗ്യത, സാമ്പത്തിക ഭദ്രത എന്നിവ വിലയിരുത്തുക, വന്ധ്യ ത അനുഭവിക്കുന്ന ദമ്പതികള്‍ അഭിമുഖീകരിക്കുന്ന ശാരീരിക- മാനസിക -സാമൂഹിക പ്രശ്‌നങ്ങള്‍ മനസിലാക്കുക, വന്ധ്യതയ്ക്ക് കാരണമാകുന്ന വിവിധ അവസ്ഥകളെക്കു റിച്ച് മനസിലാക്കുക എന്നിവയാണ് പ്രധാന ഉദ്ദേശ്യങ്ങള്‍. ഇതിനുപുറമെ കുടുംബങ്ങളി ല്‍ വന്ധ്യതാ ചികിത്സയിലൂടെ കടന്നുപോയവരുടെ വിവരങ്ങളും ശേഖരിക്കുന്നുണ്ട്.
സംസ്ഥാനത്ത് തെരഞ്ഞെടുത്തിട്ടുള്ള 800 യൂണിറ്റുകളില്‍ ഡിസംബര്‍ ഒന്നിന് സാമ്പിള്‍ സര്‍വേ ആരംഭിച്ചു. ജില്ലയില്‍ 64 യൂണിറ്റു(വാര്‍ഡ്)കളിലാണ് സര്‍വേ ആരംഭിച്ചത്. സര്‍ വേയുടെ ഒന്നാം ഘട്ടത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അടിസ്ഥാനത്തില്‍ ക്ലിനിക്കുകളുടെ വിവരവും പഠനത്തിനാധാരമായ ദമ്പതികളെ കണ്ടെത്തുന്നതിന് സാ മ്പിള്‍ യൂണിറ്റുകളിലെ മുഴുവന്‍ വീടുകളുടെയും പട്ടിക തയ്യാറാക്കുന്നു. രണ്ടാം ഘട്ടത്തി ല്‍ തയ്യാറാക്കിയിട്ടുള്ള പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ക്ലിനിക്കുകള്‍, ദമ്പതികള്‍ എന്നിവ രില്‍ നിന്നും വിശദമായ വിവരശേഖരണം നടത്തും. സാമ്പത്തിക സ്ഥിതി വിവര കണ ക്ക് വകുപ്പിലെ ഫീല്‍ഡ്തല ഉദ്യോഗസ്ഥരാണ് വിവരശേഖരണം നടത്തുന്നത്. രണ്ടാംഘട്ട വിവരശേഖരണത്തില്‍ ആശവര്‍ക്കര്‍മാരും പങ്കെടുക്കുമെന്ന് സാമ്പത്തിക സ്ഥിതി വി വര കണക്ക് വകുപ്പ് പാലക്കാട് ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.