തിരുവനന്തപുരം: പല ചോദ്യങ്ങൾക്കും ഉത്തരം തേടി തന്റെ ജന്മ നാട്ടിൽ തിരിച്ചെത്തുന്ന സ്ലോവാക്യൻ പെൺകുട്ടിയുടെ ജീവിതം പ്രമേയമാക്കിയ ഹൊറർ ചിത്രം നൈറ്റ് സൈറൺ രാജ്യാന്തര മേള യുടെ ലോക സിനിമാവിഭാഗത്തിൽ പ്രദർശിപ്പിക്കും. അഭിനേത്രി കൂടിയായ തെരേസ നൊവോട്ടോവ സംവിധാനം ചെയ്ത ചിത്രം ലക്കാർണോ രാജ്യാന്തര ചലച്ചിത്ര മേളയിൽ ഗോൾഡൻ ലെപ്പേർഡ് പുരസ്‌കാരം നേടിയിട്ടുണ്ട്.
സർലോട്ട എന്ന 30കാരി സത്യം കണ്ടെത്താനുള്ള ശ്രമങ്ങൾക്കി ട യിൽ തന്റെ ഭൂതകാലത്തെയും വർത്തമാനത്തെയും വിലയിരുത്തു ന്നു .സർലോട്ടയ്ക്കുമേൽ ഗ്രാമവാസികൾ മന്ത്രവാദവും കൊലപാത കവും ആരോപിക്കുന്നതിലൂടെയാണ് ചിത്രം വികസിക്കുന്നത് . പുരുഷാധിപത്യത്തെ ചോദ്യം ചെയ്യുന്ന ചിത്രം ഏഴു അദ്ധ്യായങ്ങ ളിലായാണ് അവതരിപ്പിച്ചിരിക്കുന്നത്.