തിരുവനന്തപുരം: അവിവാഹിതയായ ഒരമ്മയുടെ പോരാട്ടത്തിന്റെ കഥ പറയുന്ന അൺ ടിൽ ടുമോറോ ഉൾപ്പെടെ ഇറാനിലെ ജീവിത വൈവിധ്യം പ്രമേയമാക്കിയ അഞ്ചു ചിത്രങ്ങൾ രാജ്യാന്തര മേളയി ൽ പ്രദർശിപ്പിക്കും. നിയമ വിരുദ്ധമായി പിറന്ന തന്റെ കുഞ്ഞിനെ മാതാപിതാക്കളിൽ നിന്നും ഒളിപ്പിക്കാൻ യുവതി നടത്തുന്ന ശ്രമങ്ങ ളാണ് അൺ ടിൽ ടുമോറോയുടെ പ്രമേയം. അലി അസ്ഗറിയാണ് ചിത്രത്തിന്റെ സംവിധായകൻ.
അപൂർവ്വ പ്രണയത്തിന്റെ കഥ പറയുന്ന അലി ബെഹ്റദ് യുടെ ഇമാജിൻ യാഥാർഥ്യവും ഫാന്റസിയും കോർത്തിണക്കിയാണ് അവതരിപ്പിച്ചിരിക്കുന്നത്. കാൻ ചലച്ചിത്ര മേളയിൽ പ്രേക്ഷക പ്രീതി നേടിയ ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യത്തെ പ്രദർശനമാ ണ് മേളയിലേത്. ജാഫർ പനാഹി ഹിഡൻ ക്യാമറയിൽ പകർത്തിയ നോ ബിയേഴ്സ്, ഇറാനിലെ സാമ്പത്തിക പ്രതിസന്ധിയേയും പുരുഷാ ധിപത്യത്തെയും ആധാരമാക്കി സയ്ദ് റൗസ്തായി സംവിധാനം ചെയ്ത ലൈലാസ് ബ്രദേഴ്സ് , മെഹ്ദി ഗസൻഫാരിയുടെ ഹൂപ്പോ തുടങ്ങി യവയും മേളയിൽ പ്രദർശിപ്പിക്കും.
ഹൂപ്പോ രാജ്യാന്തര മത്സര വിഭാഗത്തിലും നോ ബിയേഴ്സ് ഓട്ടർ ഒട്സ് വിഭാഗത്തിലും അൺടിൽ ടുമോറോ, ഇമാജിൻ, ലൈലാസ് ബ്രദേ ർസ് തുടങ്ങിയവ ലോക സിനിമാവിഭാഗത്തിലുമാണ് പ്രദർശി പ്പി ക്കുന്നത്.