അഗളി: നമ്മുടെ മാലിന്യം നമ്മുടെ ഉത്തരവാദിത്വമെന്ന സന്ദേശ മുയര്‍ത്തി കോട്ടത്തറ ഗവ.ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി യും കെഎഎഎം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പെരിന്തല്‍മണ്ണയും സംയുക്തമായി നടത്തിയ ആരോഗ്യ അവബോധ ജാഥയും ഫ്‌ളാഷ് മൊബും ശ്രദ്ധേയമായി.ആശുപത്രിയില്‍ നിന്നും ആരംഭിച്ച ജാഥയി ല്‍ ജീവനക്കാരും വിദ്യാര്‍ത്ഥികളും അണിനിരന്നു.കോട്ടത്തറ ചന്ത ക്കടയിലാണ് ഫ്‌ളാഷ് മൊബ് അരങ്ങേറിയത്. പ്രതിജ്ഞയുമെടുത്തു. സിഗ്നേച്ചര്‍ കാമ്പയിന്‍ ആശുപത്രി സൂപ്രണ്ട് ഡോ.പത്മനാഭന്‍ ഉദ്ഘാ ടനം ചെയ്തു.ആര്‍എംഒ ഡോ.ആര്യ രാജേന്ദ്രന്‍,ബിയോണ്ട് ബൗണ്ടറി കോ ഓര്‍ഡിനേറ്റര്‍ ജയപ്രകാശ്,പിആര്‍ഒ പീറ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!