മണ്ണാര്‍ക്കാട് : ബ്ലോക്ക് പഞ്ചായത്ത് തല കേരളോത്സവത്തില്‍ കലാ കായിക മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടി കുമരം പുത്തൂര്‍ പഞ്ചായത്ത് ഓവറോള്‍ കിരീടം ചൂടി.തെങ്കര പഞ്ചായത്ത് രണ്ടാം സ്ഥാനം നേടി.അനശ്വര കുമരംപുത്തൂര്‍ കലാതിലകമായും വിവേക് തെങ്കര കലാപ്രതിഭയായും തെരഞ്ഞെടുക്കപ്പെട്ടു. അത്‌ല റ്റിക് മത്സരത്തില്‍ പുരുഷ വിഭാഗത്തില്‍ വ്യക്തിഗത ചാമ്പ്യന്‍ ശു ഹൈബ് കോട്ടോപ്പാടം,സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ വൈശാഖ് കാഞ്ഞിരപ്പുഴ,വനിതാ വിഭാഗത്തില്‍ പ്രിയ കുമരംപു ത്തൂര്‍,സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ രമ്യ കുമരംപു ത്തൂര്‍.ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയത് കുമരംപുത്തൂര്‍ മലര്‍ വാടി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ആണ്.
നവംബര്‍ 26 മുതല്‍ ഡിസംബര്‍ നാല് വരെ വിവിധ വേദികളിലാ യാണ് കേരളോത്സവത്തോടനുബന്ധിച്ചുള്ള മത്സരങ്ങള്‍ നടന്നത്. സമാപന ദിനത്തില്‍ മണ്ണാര്‍ക്കാട് എംഇഎസ് കല്ലടി കോളേജ് മൈതാത്ത് നടന്ന ഫുട്‌ബോള്‍ മത്സരം നഗരസഭാ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചെറൂട്ടി മുഹമ്മദ് അധ്യക്ഷനായി.മത്സരത്തില്‍ കാ ഞ്ഞിരപ്പുഴ പഞ്ചായത്തിനെ പരാജയപ്പെടുത്തി അലനല്ലൂര്‍ ജേതാ ക്കളായി.
സമാപന സമ്മേളനവും സമ്മാനദാനവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ബുഷ്‌റ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് ചെറൂട്ടി മുഹമ്മദ് അധ്യക്ഷനായി.കെപിഎസ് പയ്യനെടം,ബിജി ടോമി,തങ്കം മഞ്ചാടിക്കല്‍,വി പ്രീത,തെക്കന്‍ ബഷീര്‍,ജയശ്രീ ടീച്ചര്‍,പിവി കുര്യന്‍,കുഞ്ഞിമുഹമ്മദ് പടുവില്‍,ഷാനവാസ്,ഓമന രാമചന്ദ്രന്‍,ആയിഷ ബാനു,മണികണ്ഠന്‍,അബ്ദുള്‍ സലീം,രമ സുകു മാരന്‍,അജിത്ത് കുമാരി,ഗിരീഷ് ഗുപ്ത,അസീസ് ഭീമനാട്, മുജീബ് മല്ലിയില്‍,ആദര്‍ശ് എബ്രഹാം തുടങ്ങിയവര്‍ പങ്കെടുത്തു.