അഗളി:അട്ടപ്പാടിയില്‍ പുഴ മുറിച്ച് കടക്കുന്നതിനിടെ ഒഴുക്കില്‍ പ്പെട്ട മധ്യവയസ്‌കന്‍ മരിച്ചു.ഒപ്പമുണ്ടായിരുന്നയാള്‍ രക്ഷപ്പെട്ടു. അഗളി ഭൂതിവഴി സ്വദേശി കോണന്റെ മകന്‍ കുമരന്‍ (50) ആണ് മരിച്ചത്.ഒപ്പമുണ്ടായിരുന്ന വെള്ളിങ്കിരി (50) യെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു.
ഇന്ന് രാവിലെ ഏഴരയോടെ ഷോളയൂര്‍ മട്ടത്തുകാടില്‍ കൊടുങ്കര പ്പള്ളം പുഴ മുറിച്ച് കടക്കുന്നതിനിടെയായിരുന്നു അപകടം.പുഴയ്ക്ക് അക്കരെ തമിഴ്‌നാട് ഗോപിനാരിയില്‍ പോയി തിരിച്ച് വരുകയായി രുന്നു ഇരുവരും.
കഴിഞ്ഞ രണ്ട് ദിവസമായി ഷോളയൂരില്‍ ശക്തമാ യ മഴ പെയ്തതി നാല്‍ പുഴയില്‍ നല്ല കുത്തൊഴുക്കുണ്ടായിരുന്നു.കാണാതായ കുമ രനായി മണ്ണാര്‍ക്കാട് ഫയര്‍ഫോഴ്‌സും,ഷോളയൂര്‍ പൊലീസും, നാട്ടു കാരും ചേര്‍ ന്ന് തിരച്ചില്‍ നടത്തുകയായാരുന്നു.പുഴയില്‍ കാണാതാ യ സ്ഥലത്ത് നിന്നും ഒന്നര കിലോ മീറ്ററോളം മാറിയാണ് കുമരന്റെ മൃതദേഹം ഉച്ചയോടെ കണ്ടെടുത്തത്.പുഴയിലേക്ക് വീണുകിടന്നിരു ന്ന മരത്തി ന്റെ ചില്ലയില്‍ തങ്ങി നിന്ന നിലയിലായിരുന്നു മൃതദേ ഹം.
മൃതദേഹം അഗളി സാമൂഹ്യ ആരോഗ്യകേന്ദ്രം മോര്‍ച്ചറിയിലേക്ക് മാറ്റി.ഷോളയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി രാമമൂര്‍ത്തി ഉള്‍പ്പടെ യുള്ളവര്‍ സ്ഥലത്തെത്തിയിരുന്നു.