അലനല്ലൂര്‍:വിവിധ തരം അപ്പങ്ങളും കേക്കുകളും ദോശകളും നിര ന്ന ഒരു വെറൈറ്റി പലഹാര പ്രദര്‍ശനം.കാണുമ്പോള്‍ തന്നെ നാവി ല്‍ കൊതിയൂറുന്ന പലഹാര പ്രദര്‍ശനം നടന്നത് മുണ്ടക്കുന്ന് എഎല്‍ പി സ്‌കൂളിലാണ്.ഒന്നും രണ്ടുമല്ല 53 ഇനം പലഹാരങ്ങളുണ്ടായിരു ന്നു.നാടനും മറുനാടനുമായ പലഹാര രസക്കൂട്ടുകള്‍ കാഴ്ചക്കാര്‍ക്ക് അറിവനുഭവമായി.വെറൈറ്റി പലഹാരങ്ങള്‍ എന്ന പേരില്‍ നട ത്തിയ പലഹാര പ്രദര്‍ശനം പേര് പോലെ തന്നെ ശ്രദ്ധേയവുമായി.

ഒന്നാം ക്ലാസ്സിലെ നന്നായി വളരാന്‍ എന്ന പാഠഭാഗത്തിലെ പ്രവര്‍ ത്തനത്തിന്റെ ഭാഗമായാണ് പലഹാര പ്രദര്‍ശനമൊരുക്കിയത്. ഒ ന്നാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളും അധ്യാപകരും വീടുകളില്‍ നിന്നും തയ്യാറാക്കിയെത്തിച്ച പലഹാരങ്ങളാണ് പ്രദ ര്‍ശനത്തിലുണ്ടായിരുന്നത്.ഓരോ പലഹാരത്തിന്റെയും പേരുകളും പ്രദര്‍ശിപ്പിച്ചിരുന്നു.പാഠഭാഗത്തില്‍ പഠിച്ച പലവി ഭവങ്ങളും കുട്ടിക ള്‍ക്ക് ഇതുവരെ കാണാനോ കഴിക്കാനോ അവസരം ലഭിച്ചില്ലെന്ന തിനാലാണ് ഇത്തരമൊരു ഉദ്യമത്തിന് മുതിര്‍ന്നതെന്ന് ക്ലാസ് അധ്യാപകരായ സി സൗമ്യ,സി ഭാഗ്യലക്ഷ്മി എന്നിവര്‍ പറഞ്ഞു.

ഓരോ പലഹാരങ്ങളുടെയും ആകൃതി,അവയുടെ രുചി,നിര്‍മാണ രീതി,ഒരേ പദാര്‍ത്ഥം കൊണ്ട് തയ്യാറാക്കിയ വിവിധങ്ങളായ പല ഹാരങ്ങള്‍ എന്നിവയെ കുറിച്ചെല്ലാം അറിയാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രദര്‍ശനം സഹായകമായി.പലഹാരങ്ങള്‍ പ്രദര്‍ശനത്തിന് ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്തു.പരിപാടിയുടെ പോസ്റ്റര്‍ ആലേഖനം ചെയ്ത എസ്എസ്ജി അംഗം ഷംല പോക്കര്‍ തയ്യാറാക്കിയെ ത്തിച്ച് കേക്കും ശ്രദ്ധേമായിരുന്നു.

സ്‌കൂള്‍ മാനേജര്‍ പി ജയശങ്കരന്‍ ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസി ഡന്റ് ഷമീര്‍ തോണിക്കര അധ്യക്ഷനായി.പ്രധാന അധ്യാപകന്‍ യൂസഫ് പുല്ലിക്കുന്നന്‍,സ്റ്റാഫ് സെക്രട്ടറി പി ഹംസ,അധ്യാപകരായ സി സൗമ്യ,സി ഭാഗ്യലക്ഷ്മി,കെ ബിന്ദു,പി ജിതേഷ് എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!