പാലക്കാട്: കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം പാലക്കാട് സെ ല്ലിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പൈതൃ കയാത്ര സംഘടിപ്പിച്ചു. ടിപ്പു സുല്‍ത്താന്‍ കോട്ടയുടെ മുന്നിൽ നിന്ന് ആരംഭിച്ച യാത്ര ഡി.ടി.പി.സി സെക്രട്ടറി ഡോ. എസ്.വി സില്‍ബര്‍ട്ട് ജോസ്ഫ്ലാഗ് ഓഫ് ചെയ്തു. 200 യാത്രക്കാരും 20 ജീവനക്കാരുമായി നാലു ബസുകളിലാണ് യാത്ര ആരംഭിച്ചത്. പാലക്കാടൻ കല – സാം സ്കാരിക പൈതൃകം എന്നിവ അനുഭവേദ്യമാക്കുകയാണ് യാത്രയു ടെ ലക്ഷ്യം. ജൈന ക്ഷേത്രം, പൈതൃക മ്യൂസിയം, കുഞ്ചൻ സ്മാര കം, വരിക്കശ്ശേരി മന എന്നിവ സന്ദർശിച്ച് യാത്ര അവസാനിക്കും.
ഡി.ടി.ഒ ടി.എ ഉബൈദ്, ബജറ്റ് ടൂറിസം ജില്ലാ കോ-ഓർഡിനേറ്റർ കെ. വിജയശങ്കർ, ഇൻസ്പെക്ടർ പി.എസ് മഹേഷ്, ജനറൽ കൺ ട്രോൾ ഇൻസ്പെക്ടർ എസ്.സജീവ് കുമാർ എന്നിവർ പങ്കെടുത്തു.