അലനല്ലൂര്‍: അലനല്ലൂര്‍-താഴേക്കോട് പഞ്ചായത്തുകളെ തമ്മില്‍ ബ ന്ധിപ്പിക്കുന്ന പടുവില്‍തോട് പാലത്തിന്റെ അപ്രോച്ച് റോഡുകളു ടെ സംരക്ഷണ ഭിത്തി നിര്‍മാണം തുടങ്ങി.റോഡിന്റെ ഇരുവശ ത്തമുള്ള സംരക്ഷണ ഭിത്തിയുടെ നിര്‍മാണ പ്രവര്‍ത്തങ്ങള്‍ ഒരാഴ്ച മുമ്പാണ് ആരംഭിച്ചത്.കല്ലുകള്‍ അകന്നു മാറി വിള്ളല്‍ രൂപപ്പെട്ടിരു ന്ന ഭിത്തി കോണ്‍ക്രീറ്റ് ചെയ്താണ് നവീകരിക്കുക.ഇരുവശത്തെയും അപ്രോച്ച് റോഡുകളുടെ സംരക്ഷണ ഭിത്തികള്‍ പൂര്‍ണമായി മാറ്റി നിര്‍മിക്കും.കൂടാതെ കാലപ്പഴക്കം മൂലം തകര്‍ന്ന പാലത്തിന്റെ കൈവരികളും പുതുക്കി പണിയുന്നുണ്ട്.
അമ്പത് വര്‍ഷത്തിലധികം പഴക്കമുള്ള പാലത്തിന്റെ കൈവരിക ള്‍ പാടെ തകര്‍ന്നത് യാത്രാഭീഷണി സൃഷ്ടിച്ചിരുന്നു.അലനല്ലൂരില്‍ നിന്നും താഴേക്കോട്,കരിങ്കല്ലത്താണി,അരക്കുപറമ്പ് തുടങ്ങിയ പ്രദേശങ്ങളിലേക്കും തിരിച്ചും നിരവധി വാഹനങ്ങള്‍ ഈ പാലത്തി ലൂടെ ദിനംപ്രതി കടന്ന് പോകുന്നുണ്ട്.പാലത്തിലൂടെയുള്ള യാത്ര സുരക്ഷിതമാക്കണമെന്ന ആവശ്യം ശക്തമായിരുന്നു.ഇത് സംബ ന്ധിച്ച് അണ്‍വെയ്ല്‍ ന്യൂസര്‍ നേരത്തെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തി രുന്നു.തുടര്‍ന്നാണ് അപ്രോച്ച് റോഡുകളുടെ സംരക്ഷണ ഭിത്തിയും കൈവരികള്‍ പുതുക്കി പണിയാനും നടപടിയായത്.പൊതുമരാത്ത് ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപ ചെലവഴിച്ചാണ് പ്രവൃത്തികള്‍ നട ത്തുന്നത്.നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഇതുവഴി ഗതാഗതത്തിന് നിയന്ത്രണമുണ്ട്.