അഗളി: അട്ടപ്പാടിയില്‍ എക്സൈസും വനംവകുപ്പും സംയുക്ത മായി നടത്തിയ പരിശോധനയില്‍ മലമുകളില്‍ തോടിന്റെ കരക ളിലായി കഞ്ചാവ് തോട്ടം കണ്ടെത്തി.പാടവയല്‍ കുറുക്കത്തിക്കല്ല് ഊരില്‍ നിന്നും ഏകദേശം നാല് കിലോ മീറ്റര്‍ മാറി മലമുകളില്‍ പാമന്‍ തോടിന്റെ കരകളിലാണ് കഞ്ചാവ് കൃഷി ചെയ്തിരുന്നത്.
മൂന്ന് തോട്ടങ്ങളില്‍ നിന്നായി 802 ചെടികള്‍ കണ്ടെത്തി.ചെടിക ള്‍ക്ക് മൂന്ന് മുതല്‍ ആറ് മാസം വരെ പ്രായവും ഏകദേശം അറുപത് സെന്റീ മീറ്റര്‍ മുതല്‍ 2.50 മീറ്റര്‍ വരെ ഉയരവുമുണ്ട്.120 തടങ്ങളി ലായാണ് ചെടികള്‍ നട്ടുവളര്‍ത്തിയിരുന്നതെന്ന് എക്സൈസ് അറിയിച്ചു.സംഭവത്തില്‍ എക്സൈസ് കേസെടുത്തു.
പാലക്കാട് ഐബി എക്സൈസ് ഇന്‍സ്പെക്ടര്‍ നൗഫല്‍ അഗളി എ ക്സൈസ് റേഞ്ച് അസി.ഇന്‍സ്പെക്ടര്‍ ആര്‍ രഞ്ജിത്ത് മുക്കാലി ഫോ റസ്റ്റ് പാര്‍ട്ടിയും ചേര്‍ന്നാണ് പരിശോധന നടത്തിയത്.പാലക്കാട് ഐ ബി പ്രിവന്റീവ് ഓഫീസര്‍മാരായ ആര്‍ എസ് സുരേഷ്, ആര്‍ വേണു കുമാര്‍, ടി ആര്‍ വിശ്വകുമാര്‍, അഗളി പ്രിവന്റീവ് ഓഫീസര്‍ വി സുദര്‍ശനന്‍നായര്‍, സിഇഒമാരായ എ കെ രജീഷ്, ആര്‍ പ്രദീപ്, ഇ പ്രമോദ്, ഡി ഹരിപ്രസാദ്, ഡബ്ലിയുഇസിഒ യു അജിതമോള്‍, ഡ്രൈ വര്‍ ആര്‍ രാഹുല്‍, വി ജയപ്രകാശ് എന്നിവര്‍ പങ്കെടുത്തു.