കുമരംപുത്തൂര്‍:തെരുവ് വിളക്കുകള്‍ പൂര്‍ണമായും എല്‍ഇഡിയി ലേക്ക് മാറ്റുന്ന നിലാവ് പദ്ധതി നടപ്പിലാക്കിയ കുമരംപുത്തൂര്‍ പഞ്ചായത്തില്‍ വന്യജീവി ശല്ല്യം രൂക്ഷമായ പ്രദേശങ്ങളിലുള്‍പ്പടെ തെരുവ് വിളക്ക് സ്ഥാപനം പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതിന്റെ പ്രയാസങ്ങള്‍ ഗ്രാമ പഞ്ചായത്ത് ഭരണസമിതി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷിനെ നേരില്‍ കണ്ട് അറിയിച്ചു. മന്ത്രി ക്ക് നിവേദനവും നല്‍കി.സ്ട്രീറ്റ് മെയിന്‍ ഇല്ലാത്ത ഇടങ്ങളിലാണ് എല്‍ഇഡി വിളക്കുകള്‍ സ്ഥാപിക്കാന്‍ കഴിയാത്തത്.നിലാവ് പദ്ധ തിയിലുള്‍പ്പെട്ട പഞ്ചായത്തിലെ പത്ത് കിലോമീറ്ററോളം പരിധി യിലാണ് തെരുവു വിളക്കുകള്‍ കത്തിക്കുന്നതിനുള്ള കെഎസ്ഇ ബിയുടെ സ്ട്രീറ്റ് മെയിന്‍ ഉള്ളത്.പദ്ധതി പാക്കേജ് രണ്ട് പ്രകാരം ആയിരം സ്ട്രീറ്റുകള്‍ പഞ്ചായത്ത് പരിധിയില്‍ സ്ഥാപിക്കേണ്ടതു ണ്ട്.എന്നാല്‍ പല വാര്‍ഡുകളിലും സ്ട്രീറ്റ് മെയിന്‍ ഇല്ലാത്തതിനാല്‍ 450 തെരുവ് വിളക്കുകള്‍ മാത്രമാണ് സ്ഥാപിച്ചിട്ടുള്ളത്.

പഞ്ചായത്തിലെ നെച്ചുള്ളി,കാരാപ്പാടം,പയ്യനെടം വാര്‍ഡുകള്‍ വന മേഖലയോട് ചേര്‍ന്നതും വന്യജീവി ശല്ല്യം രൂക്ഷവുമായ പ്രദേശ മാണ്.ഈ പ്രദേശങ്ങളില്‍ തെരുവ് വിളക്കുകള്‍ സ്ഥാപി ക്കേണ്ടത് അനിവാര്യമായതിനാല്‍ തെരുവ് വിളക്ക് സ്ഥാപിക്കുന്നതിന് പദ്ധതി തയ്യാറാക്കുകയും ഇതിന് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കിയിട്ടുള്ളതുമാണ്.ഈ പ്രദേശങ്ങളില്‍ സ്ട്രീറ്റ് മെയിന്‍ സ്ഥാ പിക്കണമെങ്കില്‍ 1,09,95,240 രൂപ ചെലവ് വരും.ഇതിന്റെ എസ്റ്റിമേറ്റ് കെഎസ്ഇബി നല്‍കിയിട്ടുണ്ട്.എന്നാല്‍ ഈ തുക വകയിരുത്തി സ്ട്രീറ്റ് മെയിന്‍ സ്ഥാപിക്കുന്നതിന് നിലവില്‍ പഞ്ചായത്തിന് സാമ്പത്തികമായി സാധിക്കാത്ത സാഹചര്യമാണെന്ന് നിവേ ദനത്തില്‍ ചൂണ്ടിക്കാട്ടി.

നിലവ് പദ്ധതി പ്രകാരം സാധാരണ പോസ്റ്റില്‍ തെരുവ് വിളക്ക് സ്ഥാ പിക്കുന്നതിനുള്ള പ്രൊജക്ട് നടപ്പാക്കുന്നതിന്റെ ഭാഗമായി അനുമ തിക്കായി കെഎസ്ഇബി കുമരംപുത്തൂര്‍ അസി എഞ്ചിനീ യര്‍ക്ക് കത്ത് നല്‍കിയെങ്കിലും പ്രൊജക്ട് നടപ്പാക്കാന്‍ സാധിക്കില്ലെ ന്നാണ് അറിയിച്ചിട്ടുള്ളത്.നിലവില്‍ 50 കിലോ മീറ്റര്‍ പരിധിയില്‍ തെരുവ് വിളക്കുകള്‍ ഇല്ലെന്നതാണ് അവസ്ഥ.2021-22 വാര്‍ഷിക പദ്ധതിയില്‍ അഞ്ച് ലക്ഷം രൂപ തെരുവ് വിളക്കുകള്‍ സ്ഥാപിക്കുന്നതിന് ഡിപി സി അംഗീകാരം ലഭിച്ചിട്ടുള്ളതാണ്.എന്നാല്‍ നിലാവ് പദ്ധതിയില്‍ പഞ്ചായത്ത് ഉള്‍പ്പെട്ടതോടെ സാധാരണ തെരുവു വിളക്ക് പോലും സ്ഥാപിക്കാന്‍ കഴിയാത്ത സ്ഥിതിയാണ് സംജാതമായിരിക്കുന്നത്.

ഈ സാഹചര്യത്തില്‍ സ്ട്രീറ്റ് മെയിന്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ സാധാ രണ തെരുവ് വിളക്കുകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രത്യേക അനുമ തി ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ഭരണസമിതി നിവേ ദനത്തില്‍ ആവശ്യപ്പെട്ടു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ കെ ലക്ഷ്മിക്കുട്ടി,മെമ്പര്‍മാരായ രാജന്‍ ആമ്പാടത്ത്,ഷെമീര്‍ തെക്കേ ക്കര,സിദ്ദീഖ് മല്ലിയില്‍,റസീന വറോടന്‍ എന്നിവര്‍ ചേര്‍ന്നാണ് മന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചത്.വിഷയം പരിശോധിക്കാമെന്ന് മന്ത്രി അറിയിച്ചതായി നിവേദക സംഘം അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!