മണ്ണാര്‍ക്കാട്: പരിമിതികളില്‍ വീര്‍പ്പുമുട്ടുന്ന മണ്ണാര്‍ക്കാട് ആയു ര്‍വേദ ആശുപത്രി വികസന പാതയിലേക്ക്.നഗരസഭ പുതുതായി നിര്‍മിക്കുന്ന ആയുര്‍വേദ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി കെ ട്ടിടത്തിന് ബുധനാഴ്ച ശിലയിടും.
2021-22 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തി മുക്കണ്ണം പാലത്തിന് സമീപം നെല്ലിപ്പുഴയുടെ തീരത്ത് നഗരസഭ യുടെ സ്വന്തം സ്ഥലത്താണ് ആധുനിക സൗകര്യങ്ങളോടെയുളള ആശുപത്രി കെട്ടിട നിര്‍മാണത്തിന് നഗരസഭ തുടക്കം കുറിക്കുന്ന ത്.ഒന്നര കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. രണ്ട് വര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാ ണ് പ്രതീക്ഷിക്കുന്നതെന്ന് ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍ പറ ഞ്ഞു.
മണ്ണാര്‍ക്കാട് മുനിസിപ്പല്‍ സ്റ്റാന്റിന് സമീപത്തെ നഗരസഭയുടെ കെ ട്ടിടത്തിന് മുകള്‍ നിലയിലാണ് നിലവില്‍ ആയുര്‍വേദ ആശുപത്രി പ്രവര്‍ത്തിക്കുന്നത്.താലൂക്കിലെ തന്നെ ഏറ്റവും തിരക്കേറിയ ആശു പത്രിയില്‍ മെഡിക്കല്‍ ഓഫീസര്‍ കൂടിയായ ഡോക്ടര്‍,ഫാര്‍മസിസ്റ്റ്, അറ്റന്‍ഡര്‍ എന്നിങ്ങനെ മൂന്ന് പേരാണ് ആകെയുള്ളത്.മേലാറ്റൂര്‍ മുതല്‍ വേലിക്കാട് വരെയുള്ള സ്ഥലങ്ങളില്‍ നിന്നും പ്രതിദിനം നൂറ്റിയമ്പതോളം പേര്‍ ഇവിടെ ചികിത്സ തേടിയെത്താറുണ്ട്. വര്‍ഷ ത്തില്‍ നഗരസഭ അനുവദിക്കുന്ന 13 ലക്ഷത്തോളം രൂപയുടെ മരുന്ന് നല്‍കി വരുന്നുണ്ട്.എല്ലാ തരം അസുഖങ്ങള്‍ക്കും ചികിത്സ ലഭ്യമാ കുന്ന തിരക്കേറിയ ഈ ആശുപത്രിയില്‍ സൗകര്യങ്ങളുടെ കാര്യം കഷ്ടമാണ്.പരിമിതികളാണ് ഇവിടുത്തെ ശാപം.ഒന്നാം നിലയിലേക്ക് എത്തിപ്പെടാന്‍ രോഗികള്‍ പ്രയാസപ്പെടുകയാണ്.രോഗികള്‍ക്കും ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും ഇരിക്കുന്നതിനും മരുന്നുകള്‍ സൂക്ഷിക്കുന്നതിനും മരുന്ന് കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്നതിനു മൊക്കെ സ്ഥലപരിമതിയുണ്ട്.
ജനങ്ങള്‍ നേരിടുന്ന പ്രയാസങ്ങള്‍ കണക്കിലെടുത്താണ് ആധുനിക സൗകര്യങ്ങളോടെയുള്ള ആശുപത്രി നിര്‍മിക്കാന്‍ നഗരസഭ തീരു മാനിച്ചത്.കിടത്തി ചികിത്സ ഉള്‍പ്പടെയുള്ള സേവനങ്ങള്‍ പുതിയ ആശുപത്രിയിലുണ്ടാകും.സ്റ്റാഫ് പാറ്റേണ്‍ പുതുക്കാനാവശ്യമായ നടപടികള്‍ക്കായി സര്‍ക്കാരിനെ സമീപിക്കുമെന്നും നഗരസഭാ ചെയര്‍മാന്‍ പറഞ്ഞു.
പുതിയ ആശുപത്രിയുടെ ശിലാസ്ഥാപനം ബുധനാഴ്ച രാവിലെ പത്ത് മണിക്ക് മുക്കണ്ണത്ത് പാലക്കാട് എംപി വികെ ശ്രീകണ്ഠന്‍ നിര്‍വ്വഹി ക്കും.എന്‍ ഷംസുദ്ദീന്‍ എംഎല്‍എ മുഖ്യാതിഥിയായിരിക്കും. നഗര സഭാ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍ അധ്യക്ഷനാകും.സെക്രട്ടറി പി ബി കൃഷ്ണകുമാരി റിപ്പോര്‍ട്ട് അവതരിപ്പിക്കും.നഗരസഭാ സ്ഥിരം സമിതി അധ്യക്ഷര്‍,കൗണ്‍സിലര്‍മാര്‍,വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍,വ്യപാരി വ്യവസായി,കെട്ടിട ഉടമ സംഘടനാ പ്രതിനി ധികള്‍ തുടങ്ങിയവര്‍ സംബന്ധിക്കും.നഗരസഭ വൈസ് ചെര്‍പേഴ്‌സ ണ്‍ കെ പ്രസീത സ്വാഗതവും ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ പി എം ദിനേശന്‍ നന്ദിയും പറയും.