തച്ചമ്പാറ : മെച്ചപ്പെട്ട വിദ്യാര്‍ത്ഥികളെ വാര്‍ത്തെടുക്കാന്‍ പ്രീമെ ട്രിക് ഹോസ്റ്റലുകള്‍ക്ക് കഴിയുമെന്ന് പട്ടികജാതി- പട്ടികവര്‍ഗ-പിന്നാക്ക വിഭാഗ-ക്ഷേമ-ദേവസ്വം-പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. പട്ടികജാതി വികസന വകുപ്പിന് കീഴില്‍ തച്ചമ്പാറ ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി യ പ്രീ-മെട്രിക് ഹോസ്റ്റല്‍ കെട്ടിടം ഉദ്ഘാടനം നിര്‍വഹിച്ച് സംസാ രിക്കുകയായിരുന്നു മന്ത്രി.
പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസം നല്‍കാനും മെച്ചപ്പെട്ട തൊഴില്‍ നേടാനുള്ള സാഹചര്യം ഒരുക്കാനും അവരുടെ ആരോ ഗ്യം പരിരക്ഷിക്കാനും ഭൗതിക സാഹചര്യം മെച്ചപ്പെടുത്താനും പ്രീ-മെട്രിക് ഹോസ്റ്റലുകള്‍ക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് പട്ടികജാതി വികസന വകുപ്പിന് കീഴില്‍ 85 പ്രീ-മെട്രിക് ഹോസ്റ്റലുകളും പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ 105 പ്രീ-മെട്രിക് ഹോസ്റ്റലുകളും ഉണ്ടെന്നും മന്ത്രി പറഞ്ഞു.
അഡ്വ.കെ.ശാന്തകുമാരി എം.എല്‍.എ അധ്യക്ഷയായി. വി.കെ ശ്രീ കണ്ഠന്‍ എം.പി, മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ബുഷ്‌റ, വൈസ് പ്രസിഡന്റ് മുഹമ്മദ് ചെറൂട്ടി, മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മുസ്തഫ വറോടന്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബിജു ടോമി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ തങ്കം മഞ്ചാടിക്കല്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വി. പ്രീത, പി.പി. ഷഫീഖ്, തച്ചമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ. നാരായണന്‍ കുട്ടി, വൈസ് പ്രസിഡന്റ് രാജി ജോണി, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ തനൂജ രാധാകൃഷ്ണന്‍, ജില്ലാ പട്ടികജാതി വികസന വകുപ്പ് ഓഫീസര്‍ കെ.എസ് ശ്രീജ തുടങ്ങിയവര്‍ പങ്കെ ടുത്തു.