അലനല്ലൂര്‍: ‘നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്‍മാരും, വര്‍ണ്ണക്കുടകളും, വാദ്യമേളങ്ങളും’ ഒക്കെയും എഴുന്നെള്ളത്തില്‍ അണിനിരന്ന മുണ്ട ക്കുന്ന് എഎല്‍പി സ്‌കൂളിലെ ‘കുട്ടിപ്പൂരം’ അഴകുള്ള കാഴ്ചയായി. ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്നാണ് ഒരുമ യുടെ ആഘോഷം എന്ന യൂണിറ്റിന്റെ ഭാഗമായി പൂരമൊരുക്കിയത്.
ഉത്സവ കാഴ്ചകളുടെ തനിമ ചോരാതെ ആവിഷ്‌കരിച്ച കുട്ടിപ്പൂര ത്തിന്റെ എഴുന്നെള്ളത്ത് സ്‌കൂളിനെ വലംവെച്ച് നടന്നത് മറ്റ് വിദ്യാ ര്‍ത്ഥികള്‍ക്കും കൗതുക കാഴ്ചയായി.
കളിച്ചെണ്ടയും ആനയുടെ മുഖംമൂടിയും,നെറ്റിപ്പട്ടവും കുടയും അ ങ്ങിനെ പൂരത്തിനായുള്ള എല്ലാ സാമഗ്രികളും കുട്ടികള്‍ വീടുകളി ല്‍ നിന്നും തയ്യാറാക്കി കൊണ്ട് വന്നവയായിരുന്നു.ഉത്സവം എങ്ങി നെയാണെന്നും എന്തെല്ലാം ഉണ്ടെന്നും കുട്ടികള്‍ക്ക് നേരില്‍ മനസ്സി ലാക്കുന്നിതിനായാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്.പഠന പ്രവര്‍ത്തനങ്ങള്‍ക്ക് രക്ഷിതാക്കളുടെ പൂര്‍ണ പിന്തുണയുമുണ്ടായി രുന്നു.പ്രധാന അധ്യാപകന്‍ യൂസഫ് പുല്ലിക്കുന്നന്‍,അധ്യാപകരായ സൗമ്യ,ഭാഗ്യലക്ഷ്മി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.