മണ്ണാര്‍ക്കാട്: ഖത്തറില്‍ ഫിഫ ലോകകപ്പിന് പന്തുരുളുമ്പോള്‍ കുട്ടി കളില്‍ ആവേശം നിറച്ച് പ്രഥമ മണ്ണാര്‍ക്കാട് സ്‌കൂള്‍ പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ മത്സരം.കേരളാ സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ ഉപ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ടൂര്‍ണമെന്റില്‍ യു.പി,ഹൈ സ്‌കൂള്‍,ഹയര്‍ സെക്കന്ററി വിഭാഗങ്ങളിലായി 37 ടീമുകള്‍ പങ്കെടു ത്തു. ടൂര്‍ണമെന്റ് എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സന്തോഷ് ട്രോഫി താരം മുഹമ്മദ് പാറോക്കോട്ടില്‍ മുഖ്യാതിഥി യായി.നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ ജേതാക്കള്‍ക്കു ള്ള ട്രോഫികള്‍ വിതരണം ചെയ്യും.കെ.എസ്.ടി യു ജില്ലാ വൈസ് പ്രസിഡന്റ് കെ.പി.എം സലിം , സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ഹുസൈന്‍ കോളശ്ശേരി, വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി അന്‍വര്‍ സാദത്ത്, ട്രഷറര്‍ മനാഫ് , ഉപജില്ലാ പ്രസിഡണ്ട് സുല്‍ഫി ക്കറലി, സെക്രട്ടറി സലീം നാലകത്ത്, ട്രഷറര്‍ കെ.ജി മണികണ്ഠന്‍, ടി.പി മന്‍സൂര്‍, സി കെ റിയാസ്, പി ഹംസ, ഷമീര്‍ മണലടി പങ്കെ ടുത്തു