പാലക്കാട് : ആറ്റംസ് കോളേജിന് 2022ലെ സംസ്ഥാനത്തെ മികച്ച മള് ട്ടിമീഡിയ അനിമേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനുള്ള എക്സലന്‍സി ഐടി അവാര്‍ഡ്.തിരുവനന്തപുരത്ത് നടന്ന എടിസി മീറ്റില്‍ മന്ത്രിമാരായ പി രാജീവ്,ആര് ബിന്ദു എന്നിവരില്‍ നിന്നും കോളേജ് എംഡി അജ യ് ശേഖര്‍ അവാര്‍ഡ് ഏറ്റുവാങ്ങി.വികെ പ്രശാന്ത് എംഎല്‍എ,ഖാദി ബോര്‍ഡ് ചെയര്മാന് പി ജയരാജന്,സെക്രട്ടറി കെ എ രതീഷ്, റൂ ട്രോണിക്സ് വൈസ് ചെയര്മാന് ഡി വിജയന് പിള്ള,എംഡി എസ് സുരേഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
