തച്ചമ്പാറ: വോട്ടർ ഐ.ഡി ആധാറുമായി ലിങ്ക് ചെയ്യാൻ പോയ ബൂത്ത് ലെവൽ ഓഫീസറെ നായ കടിച്ചു.തച്ചമ്പാറ പഞ്ചായത്ത് മുപ്പത്തിയഞ്ചാം നമ്പർ ബൂത്തിലെ ബി.എൽ.ഒ സി.ഡി ബെന്നി ക്കാണ് ഡ്യൂട്ടിക്കിടയിൽ നായയുടെ കടിയേറ്റത്. തച്ചമ്പാറ പഞ്ചാ യത്തിലെ പതിനാലാം വാർഡിലെ കോട്ടത്താമാലയിൽ വെച്ചാണ് നായയുടെ കടിയേറ്റത്. മണ്ണാർക്കാട് താലൂക്ക് ആശു പത്രിയിലും തുടർന്ന് പാലക്കാട് ജില്ലാ ആശുപത്രിയിലുമായി കുത്തി വയ്പ്പുകൾ നടത്തി. വരും ദിവസങ്ങളിലായി തുടർ കുത്തിവയ്പ്പുകൾ നടത്തേ ണ്ടതുണ്ട്.
