മണ്ണാർക്കാട്: ഖത്തറിൽ ഫിഫ ലോകകപ്പിന് പന്തുരുളുമ്പോൾ കുട്ടികളിൽ ആവേശം നിറച്ച് പ്രഥമ മണ്ണാർക്കാട് സ്കൂൾ പ്രീമിയർ ലീഗ് ഫുട്ബോൾ നാളെ (ഞായർ) മണ്ണാർക്കാട് പെരിമ്പടാരി ന മ്പിയത്ത് സ്പോർട്സ് ഹബ്ബിൽ നടക്കും.കേരളാ സ്കൂൾ ടീച്ചേഴ്സ് യൂണി യൻ ഉപ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ടൂർണമെ ൻ്റിൽ യു.പി,ഹൈസ്കൂൾ,ഹയർ സെക്കൻ്ററി വിഭാഗങ്ങളിലായി 37 ടീമുകൾ പങ്കെടുക്കും.രാവിലെ 8 ന് മത്സരങ്ങളാരംഭിക്കും.10 ന് എൻ.ഷംസുദ്ദീൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.സന്തോഷ് ട്രോഫി താരം മുഹമ്മദ് പാറോക്കോട്ടിൽ മുഖ്യാതിഥിയാകും.വൈകിട്ട് 7 ന് നഗരസഭാ ചെയർമാൻ സി.മുഹമ്മദ് ബഷീർ ജേതാക്കൾക്കുള്ള ട്രോഫികൾ വിതരണം ചെയ്യും.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.ബുഷ്റ,കെ.എസ്.ടി.യു സംസ്ഥാന പ്രസിഡണ്ട് കരീം പടു കുണ്ടിൽ, വൈസ് പ്രസിഡണ്ട് ഹമീദ് കൊമ്പത്ത്, ജില്ലാ പ്രസിഡണ്ട് സിദ്ദീഖ് പാറോക്കോട്, സി.എച്ച്.സുൽഫിക്കറലി,സലീം നാലക ത്ത്,കെ.ജി.മണികണ്ഠൻ തുടങ്ങിയവർ സംബന്ധിക്കും.
