മണ്ണാര്‍ക്കാട് : നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയര്‍ സെക്കണ്ടറി സ്കൂള്‍ എന്‍ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് സുധ ര്‍മ്മ സ്പെഷ്യാലിറ്റി ലബോറട്ടറിയുടെ സഹകരണത്തോടെ ‘രക്തം നല്‍കൂ ജീവന് രക്ഷിക്കു’ എന്ന സന്ദേശവുമായി സൗജന്യ രക്ത ഗ്രൂപ്പ് നിര്‍ണ്ണയ ക്യാമ്പ് നടത്തി.ചികിത്സയുമായി ബന്ധപ്പെട്ട് ആവശ്യമുള്ള രക്തം അടിയന്തിരമായി സംഘടിപ്പിക്കുന്നതിനായി ദ്രുതകര്‍മ്മ സേ നയ്ക്ക് രൂപം നല്‍കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ക്യാമ്പ് നടത്തിയത്.പ്രിന്‍സിപ്പാള്‍ കെ മുഹമ്മദ് കാസിം ക്ലസ്റ്റര്‍തല ഉദ്ഘാ ടനം നിര്‍വ്വഹിച്ചു.സാംസണ് സെബാസ്റ്റ്യന്‍ അധ്യക്ഷനായി.എന്‍ എസ് എസ് മണ്ണാര്‍ക്കാട് ക്ലസ്റ്റര്‍ കണ്‍വീനര്‍ കെ എച്ച് ഫഹദ്, പ്രോ ഗ്രാം ഓഫീസര്‍ സി ആഷ,സ്റ്റാഫ് സെക്രട്ടറി കെ മുബീന,മുഹമ്മദ് ഇഷ്കന്തര്‍,ബുഷറ,സജിത,ഷിഫ്ന,അന്‍ഷിദ ഫാത്തിമ,സഹല്‍ മിര്‍സാന്‍ എന്നിവര്‍ സംബന്ധിച്ചു.
