മണ്ണാര്‍ക്കാട്: മൂന്നാം പട്ടയ മിഷന് 2022 പ്രകാരം എല്ലാവര്ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്നതിന്റെ ഭാഗ മായി ലഭിച്ച അപേക്ഷകള്‍ നവംബര്‍ 21 മുതല്‍ ഡിസംബര്‍ മൂന്ന് വ രെ സമയബന്ധിതമായി തീര്‍പ്പാക്കുന്നു. ഓരോ താലൂക്കിലെയും അപേക്ഷകള്‍ അതത് താലൂക്ക് ഓഫീസുകളിലാണ് തീര്‍പ്പാക്കുന്ന ത്. നവംബര്‍ 21 ന് പാലക്കാട് താലൂക്ക് , 22 ന് ആലത്തൂര്‍ താലൂക്ക്, 23 ന് – മണ്ണാര്‍ക്കാട് താലൂക്ക്, 24 ന് – ചിറ്റൂര്‍ താലൂക്ക്, 25 ന്- ഒറ്റപ്പാലം താലൂക്ക്, 28 നും ഡിസംബര്‍ മൂന്നിനും – പട്ടാമ്പി താലൂക്ക് , 29 ന്- അട്ടപ്പാടി താലൂക്ക് ഓഫീസുകളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് നാല് വരെയാണ് തീര്‍പ്പാക്കല്‍ നടക്കുക.
അപേക്ഷകര്‍ അതത് താലൂക്ക് ഓഫീസുകളില്‍ അതത് ദിവസം എത്തി രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യുന്നവര്‍ ആധാരം, അടി യാധാരം എന്നിവയുടെ പകര്‍പ്പും അസലും, നികുതി രസീത്, കൈവശ സര്‍ട്ടിഫിക്കറ്റ് , ആധാര്‍ കാര്‍ഡിന്റെ അസലും പകര്‍പ്പും ( അസ്സല് ആധാരങ്ങള്‍ പരിശോധിച്ച് അപ്പോള്‍ തന്നെ തിരിച്ച് നല്‍കുന്നതാണ്) എന്നിവ കൊണ്ടുവരണം. അദാലത്ത് അപേക്ഷക ളില്‍ മാര്‍ച്ച് 30 നകം തീര്‍പ്പുണ്ടാകും.
ദേവസ്വം പട്ടയം – സ്പെഷ്യല്‍ അദാലത്ത് സംഘടിപ്പിക്കും
ദേവസ്വം പട്ടയം സംബന്ധിച്ച് കലക്ട്രേറ്റില്‍ നവംബര്‍ 29 മുതല്‍ ഡിസംബര്‍ രണ്ട് വരെ സ്പെഷ്യല്‍ അദാലത്ത് സംഘടിപ്പിക്കും. നവംബര്‍ 29, 30, ഡിസംബര്‍ ഒന്ന്, രണ്ട് തീയതികളിലാണ് കലകട്രേ റ്റില്‍ അദാലത്ത് നടക്കുക.എല്ലാ താലൂക്കുകളിലെയും അപേക്ഷക ര്‍ക്ക് കലക്ട്രേറ്റില്‍ നടക്കുന്ന സ്പെഷ്യല്‍ അദാലത്തില്‍ പങ്കെടു ക്കാം.
