മണ്ണാര്‍ക്കാട്: കഞ്ചാവു കേസില്‍ പ്രതിയായ അട്ടപ്പാടിയിലെ ഗവ. ഐടിഐ വിദ്യാര്‍ത്ഥി യൂണിയന് ചെയര്‍മാനെ സ്ഥാനത്ത് നിന്നും മാറ്റണമെന്നും സ്ഥാപനത്തില്‍ നിന്നും സസ്പെന്‍ഡ് ചെയ്യണമെ ന്നും കെ എസ് യു നിയോജക മണ്ഡലം കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.അല്ലാത്ത പക്ഷം ശക്തമായ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് സികെ ഷാഹിദ്,ജനറല്‍ സെക്രട്ടറി സഞ്ചു ആറാട്ടുതൊടി,യൂത്ത് കോണ്‍ ഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി സഫിന് അട്ടപ്പാടി,കെ എസ് യു അട്ടപ്പാടി ബ്ലോക്ക് ഭാരവാഹികളായ സെനില്‍ ഷാരൂഖ്,കെ രാകേഷ്,മുഹമ്മദ് സഹദ്,പി അക്ഷയ് ജോസഫ്,അഫ്സല് അഗളി, മുഹമ്മദ് സിജാദ്,പി കൃഷ്ണ,മണ്ണാര്‍ക്കാട് മണ്ഡലം പ്രസിഡന്റ് ഷാനി ല്‍ മംഗലത്ത് എന്നിവര്‍ അറിയിച്ചു.
