അലനല്ലൂര്‍: അലനല്ലൂരില്‍ നിന്നും മറ്റൊരു താരം കൂടി കേരള ഫുട് ബോള്‍ ടീമിലേക്ക് .എടത്തനാട്ടുകര നാലുകണ്ടം പികെഎച്ച്എംഒ യുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി വി.നിഷാലാണ് കേരള ഫുട്ബോള്‍ ടീം സബ് ജൂനിയര്‍ വിഭാഗത്തിലേക്ക് തെരഞ്ഞെടുക്ക പ്പെട്ടത്.സ്കൂള്‍ ടീമിലൂടെ ജില്ലാ ടീമിലെത്തുകയും ജില്ലയ്ക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തതോടെയാണ് ദേശീയതല ത്തില്‍ ബൂട്ടണിയാന്‍ അവസരം കൈവന്നത്.അലനല്ലൂര്‍ കാര മില്ലും പടിയിലെ വിത്തനോട്ടില്‍ നാരായണന്റെയും ലക്ഷ്മിയുടേയും മക നാണ് നിഷാല്‍.2021ല്‍ സ്കൂളില്‍ ആരഭിച്ച ടേക് ഓഫ് ഫുട്ബോള്‍ അക്കാദമിയിലൂടെയാണ് നിഷാല്‍ ശ്രദ്ധിക്കപ്പെടുന്നത്.സ്കൂളിലെ കായികാധ്യാപകനായ ടി.കെ മുബീനിന്റെ ചിട്ടയായ പരിശീലന ത്തിന്റെ ഫലമാണ് ഈ നേട്ടമെന്ന് നിഷാല്‍ പറയുന്നു.മധ്യനിര യില്‍ കളിക്കുന്ന നിഷാലിന് ദേശീയ തലത്തില്‍ പന്ത് തട്ടാനെത്തിയ അവസരത്തില്‍ വീട്ടുകാരും നാട്ടുകാരും സ്കൂളും ആഹ്ലാദത്തി ലാണ്.കോട്ടപ്പള്ള ഹയ ഹയര്‍സെക്കണ്ടറി സ്കൂളിലെ കായിക അധ്യാപകന് എസ് കാര്‍ത്തിക്കിന് കീഴില്‍ പരിശീലനം നടത്തുന്ന മിന്‍ഹാജുല്‍ ഹക്കും സംസ്ഥാന സ്കൂള്‍ ജൂനിയര്‍ ടീമില്‍ ഇടം നേടി യിരുന്നു.
