അലനല്ലൂര്‍ : വിദ്വേഷവും,വെറുപ്പും ബോധപൂര്‍വ്വം പ്രചരിപ്പിക്കുന്ന വര്‍ത്തമാനകാലത്ത് സാമൂഹിക ഐക്യം കാത്തുസൂക്ഷിക്കുവാ നും,വീണ്ടെടുക്കുവാനും എല്ലാ വിഭാഗം ജനങ്ങളും ത്യാഗപൂര്‍ണ്ണമായ പരിശ്രമങ്ങള്‍ നടത്തണമെന്ന് വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന് അലനല്ലൂര്‍ മണ്ഡലം സമിതി ‘ധാര്‍മികതയുടെ വീണ്ടെടുപ്പിന്’ എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച വിസ്ഡം സോണല്‍ കോണ്‍ഫറന്‍സ് ആവശ്യപ്പെട്ടു.
ബോധപൂര്‍വ്വം സാമുധായിക ധ്രുവീകരണത്തിന് ആക്കം കൂട്ടുന്ന വര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണം, പ്രഭാഷ ണങ്ങളുടെയും, മറ്റും അടര്‍ത്തി മാറ്റിയ ഭാഗങ്ങള്‍ പ്രചരിപ്പിക്കുക യും, ഇതര മതസ്ഥര്‍ക്കിടയില്‍ വെറുപ്പ് വളര്‍ത്തുകയും ചെയ്യുന്നവ രെ കര്‍ശനമായി ശിക്ഷിക്കണമെന്നും സോണല്‍ കോണ്‍ഫറന്‍സ് ആവശ്യപ്പെട്ടു.ജനങ്ങളുടെ അടിസ്ഥാന ജീവിതം ദു:സ്സഹമാകുന്ന തരത്തിലുള്ള വിലക്കയറ്റം തടയുന്നതിന് കേന്ദ്ര, സംസ്ഥാന സര്ക്കാ റുകള് അടിയന്തിര നടപടി സ്വീകരിക്കണമെന്നും സോണല്‍ കോ ണ്‍ഫറന്‍സ് ആവശ്യപ്പെട്ടു.
ലജ്നത്തുല്‍ ബുഹൂസില്‍ ഇസ്ലാമിയ്യഃ പണ്ഡിത സഭാംഗം മുഹമ്മദ് സ്വാദിഖ് മദീനി ഉദ്ഘാടനം ചെയ്തു.വിസ്ഡം ജില്ലാ സെക്രട്ടറി റഷീദ് കൊടക്കാട്ട് അധ്യക്ഷത വഹിച്ചു.വിസ്ഡം ജില്ലാ പ്രസിഡന്റ് ഹംസ ക്കുട്ടി സലഫി, വിസ്ഡം യൂത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി താജുദ്ദീ ന് സ്വലാഹി, പി.യു സുഹൈല്‍, ഖാലിദ് വെള്ളില, വിസ്ഡം അലനല്ലൂര്‍ മണ്ഡലം പ്രസിഡന്റ് വി. ഷൗക്കത്തലി അന്‍സാരി, സെക്രട്ടറി എം സുധീര്‍ ഉമ്മര്‍, വിസ്ഡം യൂത്ത് അലനല്ലൂര്‍ മണ്ഡലം പ്രസിഡന്റ് ശരീഫ് കാര, സെക്രട്ടറി ഷിഹാസ് പൂക്കാടഞ്ചേരി, വിസ്ഡം സ്റ്റുഡന്റ്സ് മണ്ഡലം സെക്രട്ടറി ഫാരിസ് തടിയംപറമ്പ്, സാജിദ് പുതുനഗരം, എന്‍.എം ഇര്‍ഷാദ് അസ്ലം, മുസ്തഫ മാസ്റ്റര്‍ പട്ടാമ്പി, കെ അര്‍ഷദ് സ്വലാഹി, ടി കെ സദക്കത്തുള്ള തുടങ്ങിയവര്‍ സംസാരിച്ചു.
