അലനല്ലൂര്‍:അരക്കോടിയിലധികം രൂപ ചെലവിട്ട് പാലം നിര്‍മാണം പൂര്‍ത്തിയാക്കി രണ്ട് വര്‍ഷത്തോളമായിട്ടും അപ്രോച്ച് റോഡ് നിര് മിക്കാത്തത് നാട്ടുകാരെ ദുരിതത്തിലാക്കുന്നു.അലനല്ലൂര്‍ വെട്ടത്തൂര്‍ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ചാവാലി തോടിന് കുറു കെയുള്ള തടയണ പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മാണമാണ് നീളുന്നത്.
അലനല്ലൂര്‍ പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡ് കാരമില്ലുംപടി യേയും മലപ്പുറം ജില്ലയിലെ വെട്ടത്തൂര്‍ പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡ് നിരന്നപറമ്പിനേയും ബന്ധിപ്പിക്കുന്ന രീതിയില്‍ കാര – മില്ലുംപടി-പഴന്തോട്ടുങ്ങള്-വെട്ടത്തൂര്‍ നിരന്ന പറമ്പ് റോഡില്‍ ചാവാലി തോടിന് കുറുകെ 2020ലാണ് മൈനര്‍ ഇറിഗേഷന്‍ വകുപ്പ് പാലം നിര്‍മാണം പൂര്‍ത്തിയാക്കിയത്.62 ലക്ഷം രൂപയാണ് ഇതിനാ യി ചെലവിട്ടത്.പതിറ്റാണ്ടുകളോളമായി പ്രദേശവാസികള്‍ നിരന്ത രം ആവശ്യപ്പെടുന്ന പദ്ധതിയ്ക്ക് കഴിഞ്ഞ സര്‍ക്കാരിലെ ജലവിഭവ വകുപ്പ് മന്ത്രിയായിരുന്ന കെ കൃഷ്ണന്‍കുട്ടിയാണ് ഫണ്ട് അനുവദി ച്ചത്.
എന്നാല്‍ പാലം വേഗം നിര്‍മിച്ചെങ്കിലും അപ്രോച്ച് റോഡിന്റെ കാര്യത്തിലാണ് അമാന്തം.പാലത്തിന്റെ ഇരുഭാഗത്തും ഏകദേശം പത്ത് മീറ്ററോളം വശങ്ങള് കെട്ടി മണ്ണിട്ട് ഉയര്‍ത്തിയാല്‍ ആളുകള്‍ ക്ക് ഗതാഗതത്തിന് ഉപയോഗിക്കാന്‍ കഴിയുമെന്നിരിക്കെയാണ് നട പടികള്‍ നീണ്ട് പോകുന്നത്.വെട്ടത്തൂര്‍ ഗവ.ഹൈസ്കൂള്‍ ഉള്‍പ്പടെ യുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പാലക്കാട് ജില്ലക്കാര്‍ക്ക് എളുപ്പത്തില്‍ എത്തിപ്പെടാനും തിരിച്ച് ഇങ്ങോട്ടും വിദ്യാര്‍ത്ഥികളട ക്കമുള്ളവര്‍ക്ക് എത്താന്‍ കഴിയുന്നതുമായ വഴിയാണിത്.പാലം വന്നതോടെ മുമ്പ് ആശ്രയിച്ചിരുന്ന വഴിയും ഉപയോഗിക്കാന്‍ പറ്റാ ത്ത ഗതികേടിലുമാണ് നാട്ടുകാര്‍.എത്രയും വേഗം അപ്രോച്ച് റോഡ് ഗതാഗത യോഗ്യമാക്കണമെന്നാണ് അവശ്യം.അവഗണന തുടര്ന്നാ ല്‍ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് നാട്ടുകാരുടെ തീരുമാനം.
