പാലക്കാട്: സഹകരണ മേഖലക്കെതിരെ സംഘടിതമായ നീക്കങ്ങ ളാണ് നടക്കുന്നതെന്നും അതിനെതിരെ വലിയ ജാഗ്രത സമൂഹത്തി ല്‍ നിന്നും ഉണ്ടാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്. പിരാ യിരി ഹൈടെക് ഓഡിറ്റോറിയത്തില്‍ നടന്ന 69-ാമത് അഖിലേന്ത്യ സഹകരണ വാരാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായി രുന്നു അദ്ദേഹം.

അടുത്തകാലത്ത് വന്ന ബാങ്കിങ് റെഗുലേഷന് ആക്ട് ഭേദഗതി സഹ കരണ സംഘങ്ങളോടുള്ള കടുത്ത വെല്ലുവിളിയാണ്. റിസര്‍വ് ബാ ങ്ക് വാണിജ്യ ബാങ്കുകള്‍ക്ക് നേരെ ചുമത്തുന്ന നിയന്ത്രണങ്ങള്‍ക്ക് സമാനമായ നിയന്ത്രണമാണ് ഭേദഗതിയിലൂടെ സഹകരണ ബാങ്കുക ളിലും ചുമത്തുന്നത്. കാര്‍ഷിക ബാങ്കുകള്‍ക്ക് പേരിനൊപ്പം ബാങ്ക് എന്ന് ചേര്‍ക്കാനുള്ള അവകാശം ഭേദഗതിയിലൂടെ നീക്കം ചെയ്തു. സഹകരണ സ്ഥാപനങ്ങളെ ഇന്‍കം ടാക്സ് പരിധിയില്‍ ഉള്‍പ്പെടുത്തി യ നിയന്ത്രണങ്ങളും മറ്റൊരു വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.സംസ്ഥാനത്തെ എല്ലാ പ്രദേശങ്ങളിലും വീടുകളിലും ബാങ്കിങ് സംസ്കാരം എത്തിച്ചത് സഹകരണ മേഖലയാണ്. മേഖല യെ അഴിമതി രഹിതമായി സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്.

വ്യവസായം, വാണിജ്യം, ഉപഭോക്തൃ മേഖല തുടങ്ങിയ വിശാലമായ ശൃംഖല സഹകരണ മേഖലയുടേതായി കടന്നുവന്നുവെന്നും സം സ്ഥാനത്ത് എല്ലാ രംഗത്തും സഹകരണ മേഖല നിറഞ്ഞു നില്ക്കുക യാണ്. സഹകരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജനങ്ങളില്‍ കൂടുതല്‍ അറിവ് നല്‍കുന്നതിനുള്ള പ്രചാരണ പരിപാ ടികള്‍ സ്വീകരിക്കണം.സഹകരണ മേഖലയെ ശക്തിപ്പെടുത്തുന്ന ഒട്ടേറെ നടപടികള്‍ മുന്‍ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ് റു സ്വീകരിച്ചുവെന്നും അദ്ദേഹത്തിന്റെ ജന്മദിനമായ ശിശുദിന ത്തില്‍ അദ്ദേഹത്തെ അനുസ്മരിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

സഹകരണ-രജിസ്ട്രേഷന് വകുപ്പ് മന്ത്രി വി.എന്‍ വാസവന് അധ്യ ക്ഷനായ പരിപാടിയില്‍ എം.എല്‍.എമാരായ എ. പ്രഭാകരന്, അഡ്വ. കെ. ശാന്തകുമാരി, പി.പി സുമോദ്, കെ.ഡി പ്രസേനന്‍, അഡ്വ. കെ. പ്രേംകുമാര്‍, സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, സഹകരണ സംഘം രജിസ്ട്രാര്‍ അലക്സ് വര്‍ഗീസ്, സംസ്ഥാന സഹകരണ യൂണിയന് സെക്രട്ടറി ഗ്ലാഡി ജോണ്‍ പുത്തൂര്‍, സം സ്ഥാന സഹകരണ യൂണിയന് ചെയര്മാന് കോലിയക്കോട് എന്‍. കൃഷ്ണന് നായര്‍, യൂണിയന് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
