തെങ്കര: തത്തേങ്ങലത്ത് വീട്ടുവളപ്പില്‍ നിന്നും രാജവെമ്പാലയെ പി ടികൂടി.ഇന്ന് രാവിലെയോടെയായിരുന്നു സംഭവം.പുത്തന്‍ പുര യ്ക്കല്‍ വീരാന്റെ വീട്ടുവളപ്പില്‍ നിന്നാണ് പാമ്പിനെ പിടികൂടിയ ത്.രാവിലെ എട്ട് മണിയോടെ റോഡ് മുറിച്ച് കടക്കുന്ന പമ്പിനെ കണ്ട ബൈക്ക് യാത്രക്കാരാണ് വനംവകുപ്പിനെ വിവരം അറിയിച്ചത്. തു ടര്‍ന്ന് ആര്‍ആര്‍ടി സ്ഥലത്തെത്തുകയും ഏറെ നേരം നീണ്ട പരിശ്രമ ങ്ങള്‍ക്കൊടുവില്‍ പാമ്പിനെ പിടികൂടുകയുമായിരുന്നു.ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ (ഗ്രേഡ്) വി രാജേഷ്,ഫോറസ്റ്റ് വാച്ചര്മാരാ യ വേണുഗോപാലന്‍,ലക്ഷ്മണന്,മരുതന്,ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ഷിന്റോ,താത്കാലിക വാച്ചര്‍ ബിനു എന്നിവര്‍ ചേര്‍ന്നാണ് പാമ്പി നെ പിടികൂടിയത്.രാജവെമ്പാലയെ വൈകീട്ടോടെ ശിരുവാണി വന ത്തില്‍ വിട്ടയച്ചതായി വനപാലകര്‍ അറിയിച്ചു.
