പാലക്കാട്: ശുചിത്വമിഷന്റെ നേതൃത്വത്തില്‍ലോകകപ്പ് ഫുട് ബോള്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഹരിതചട്ടം പാലിച്ച് നടപ്പി ലാക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ”മത്സരം ജയിക്കാം പ്രകൃതിയെ തോല്പ്പിക്കാതെ” ക്യാമ്പയിനുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ നവംബര്‍ 14 ന് വൈകിട്ട് മൂന്നിന് ഓ ണ്‍ലൈന്‍ യോഗം സംഘടിപ്പിക്കുന്നു. ലോകകപ്പ് ഫുട്ബോള്‍ പ്രചാ രണ പ്രവര്‍ത്തനങ്ങള്‍ പ്രകൃതി സൗഹൃദപരമായി സംഘടിപ്പിക്കണ മെന്നും നിരോധിക്കപ്പട്ട ഒറ്റത്തവണ ഉപയോഗമുള്ള ഫ്ലെക്സ്/ പാസ്റ്റിക് ഉത്പന്നങ്ങള്‍ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ നിന്നും പരമാ വധി ഒഴിവാക്കണമെന്നുമുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന്റെ അടി സ്ഥാനത്തിലാണ് ക്യാമ്പയിന് സംഘടിപ്പിക്കുന്നത്. യോഗത്തില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജില്ലാതല ഉദ്യോഗസ്ഥര്‍, ആര് ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബ് ഭാരവാഹികള്‍, ഫുട്ബോള്‍ മത്സര കൂട്ടായ്മകളുടെ സംഘാടകര്‍, കായിക സംഘടന ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
