അഗളി:അട്ടപ്പാടിയില്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ച നാല് യുവാക്കള്‍ എക്സൈസ് അറസ്റ്റ് ചെയ്തു.270 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.അഗളി ഭൂതിവഴി സ്വദേശികളായ പുതുപ്പറമ്പില്‍ വീട്ടില്‍ ക്രിസ്റ്റി(20) ,60 നമ്പര്‍ കോളനിയില്‍ ഹരീഷ് (22) 80 ഗ്രാം കഞ്ചാവുമായി ബൈക്കി ലും ,കുമരംപുത്തൂര്‍ ചങ്ങലീരി പാലംകുളം വീട്ടില്‍ നിഷാദ് (26), പച്ചീരി വീട്ടില്‍ സക്കീര്‍ ഹുസൈന് (30) എന്നിവര്‍ കാറിലും സഞ്ച രിക്കുന്നതിനിടെയാണ് പിടിയിലായത്.പുതൂര്‍ പനമരത്തുവയ ലില്‍ വാഹന പരിശോധനക്കിടെയാണ് യുവാക്കള്‍ പിടിയിലായത്. വാഹ നങ്ങള്‍ കസ്റ്റഡിയിലെടുത്തു.സ്വര്‍ണ്ണഗദ്ദ,ഇടവാണി ഭാഗത്ത് കഞ്ചാവ് വില്‍പ്പന നടത്തുന്നതായ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തി ലായിരുന്നു എക്സൈസിന്റെ പരിശോധന.ദൂരെ സ്ഥലങ്ങളില്‍ നിന്നു പോലും കഞ്ചാവ് വാങ്ങാനായി ഇവിടേക്ക് ആളുകളെ ത്തുന്നതായാണ് എക്സൈസിന് ലഭിച്ച വിവരം.അഗളി റേഞ്ച് അസി.എക്സൈസ് ഇന്‍സ്പെക്ടര്‍ ആര്.രഞ്ജിത്ത്,പ്രിവന്റീവ് ഓഫീസര്‍ ബി ജെ ശ്രീജി,സിഇഒമാരായ കെ രങ്കന്,രജീഷ്,എകെ ഷെയ്ഖ് ദാവൂദ്,ജനമൈത്രി ഓഫീസിലെ സിഇഒമാരായ അജീഷ്,അഭിലാഷ്,ലക്ഷ്മണന്,ഡ്രൈവര്‍ കണ്ണദാസന് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
