ചിറ്റൂർ: വനിതാ ശിശു വികസന വകുപ്പിന് കീഴിൽ ഗാർഹിക പീഡ ന ഇരകളെ സഹായിക്കാനുള്ള വിശ്വാസ് സർവീസ് പ്രൊ വൈഡിങ് സെന്ററിന്റെ ഉദ്ഘാടനം ചിറ്റൂർ-തത്തമംഗലം നഗരസഭ കോൺ ഫറൻസ് ഹാളിൽ പാലക്കാട് അസിസ്റ്റന്റ് കലക്ടർ ഡി. രഞ്ജിത്ത് നിർവഹിച്ചു. ചിറ്റൂർ-തത്തമംഗലം നഗരസഭ ചെയർപേഴ്സ ൺ കെ. എൽ കവിത അധ്യക്ഷയായി.

ഗാര്‍ഹിക പീഡനം അനുഭവിക്കുന്ന സ്ത്രീകളെ നിയമപരമായി സഹായിക്കുന്നതിനായി ഗാര്‍ഹിക പീഡന നിയമം 2005 പ്രകാരം സേവനങ്ങള്‍ നല്‍കാനാണ് ചിറ്റൂരില്‍ വിശ്വാസ് സര്‍വീസ് പ്രൊ വൈഡിങ് സെന്റര്‍ ആരംഭിച്ചത്.കേസുകളിൽ പരാതി സ്വീകരിച്ച് കോടതിയിൽ ഗാർഹിക പീഡന നിയമ പ്രകാരം റിപ്പോർട്ട് നൽകാ നും സംരക്ഷണത്തിനും സുരക്ഷക്കും സാമ്പത്തിക സഹായത്തി നും വേണ്ട സൗകര്യങ്ങളും സർവീസ് പ്രോവൈഡിങ് സെന്ററിൽ നിന്ന് ലഭിക്കും. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ഉച്ചക്ക് രണ്ടു മുതൽ അഞ്ച് വരെ അഭിഭാഷകരുടെ സേവനവും ആവശ്യമുള്ള കേസുകളിൽ കൗൺസലിങ് സേവനങ്ങളും സൗജന്യമായി ലഭിക്കും.
ഗാർഹിക പീഡന നിയമത്തെ കുറിച്ചുള്ള ബോധവത്ക്കരണ ക്ലാസുകളും സംഘടിപ്പിക്കും.

കുറ്റകൃത്യങ്ങള്‍ക്കും അധികാര ദുര്‍വിനിയോഗത്തിനും അവകാശ നിഷേധത്തിനും ഇരകളായവരുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തി ക്കുന്ന രാജ്യത്തെ ഏക സംഘടനയാണ് വിശ്വാസ്.

പരിപാടിയിൽ വിശ്വാസ് സെക്രട്ടറി പി. പ്രേംനാഥ് റിപ്പോർട്ട് അവത രിപ്പിച്ചു.വിശ്വാസ് നിയമവേദി കൺവീനർ അഡ്വ. കെ. വിജയ ആശാപ്രവർത്തകർക്കും കുടുംബശ്രീ അംഗങ്ങൾക്കുമുള്ള ഗാർ ഹിക പീഡന നിയമത്തെകുറിച്ച് ബോധവത്ക്കരണ ക്ലാസ് നയിച്ചു.

ചിറ്റൂർ-തത്തമംഗലം നഗരസഭ വൈസ് ചെയർമാൻ എം. ശിവകുമാർ, ആരോഗ്യ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഓമന കണ്ണൻക്കു ട്ടി, നഗരസഭ കൗൺസിലർ കെ. സി. പ്രീത്, നഗരസഭാ സെക്രട്ടറി എം. സതീഷ് കുമാർ, പാലക്കാട് ജില്ലാ വനിതാ പ്രൊട്ടക്ഷൻ ഓഫീസ ർ വി.എസ് ലൈജു, വിശ്വാസ് നിയമവേദി ചെയർപേഴ്സൺ അഡ്വ. എസ്. ശാന്താദേവി, വിശ്വാസ് സെന്റർ കോർഡിനേറ്റർ വി.പി കുര്യാക്കോസ് എന്നിവർ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!