കുമരംപുത്തൂര്‍: പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് കുമരംപുത്തൂര്‍ കല്ലടി ഹയര്‍ സെക്കണ്ടറി സ്കൂള്‍ പിടിഎയുടെ ആഭിമുഖ്യത്തില്‍ ജനകീയ ചര്‍ച്ച സംഘടിപ്പിച്ചു.24 ഫോക്കസ് മേ ഖലകളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനു വേണ്ടി വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞുള്ള ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പൊ തു സമൂഹത്തിന്റെ അഭിപ്രായങ്ങും നിര്‍ദ്ദേശങ്ങളും സമര്‍പ്പിച്ചു. സാഹിത്യകാരന് കെപിഎസ് പയ്യനെടം ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡന്റ് കെ ഹരിദാസന് അധ്യക്ഷനായി.പ്രിന്‍സിപ്പാള്‍ എം ഷെഫീഖ് റഹ്മാന്,പ്രധാന അധ്യാപകന് സി എം ബഷീര്‍,ഹാഷിം തങ്ങള്‍,ആര്.ജയമോഹനന്,കോര്‍ഡിനേറ്റര്‍മാരായ പി പി. സുബൈ ര്‍,എം.കുഞ്ഞയമ്മു,എം.രാജേഷ് എന്നിവര്‍ സംസാരിച്ചു.ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ചയ്ക്ക് ടീം ലീഡര്‍മാരായ കെ ഹരിദാസ്,കെ ടി യൂസഫ്, സലിം മാലിക്,പി.എം.ഹംസ,പി.കെ.ജാഫര്‍ ബാബു,പി.സുധീര്‍, ജോസ് പീറ്റര്‍,വി.പി ഗീത ടി.പി. മുഹമ്മദ് മുസ്ഥഫ,ജി.റോഷ്നി ദേവി,അജിതകുമാരി,കെ.ടി.നസ്മത്ത്,ഷൈനി ലൂക്കോസ് എന്നിവര്‍ നേതൃത്വം നല്കി.
