കാരാകുറുശ്ശി :പുതിയ കേരളം ലഹരിമുക്തം , ഭീകരമുക്തം എന്ന മുദ്രാവാക്യമുയര്‍ത്തി ബി.ജെ.പി കാരാകുറുശ്ശി പഞ്ചായത്ത് കമ്മിറ്റി ജന ജാഗ്രത സദസ്സ് സംഘടിപ്പിച്ചു. കരിമ്പ മണ്ഡലം പ്രസിഡണ്ട് രവി അടിയത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസി ഡണ്ട് ബ്രിജേഷ് അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറിമാ രായ പി.ജയരാജ്, ടി.അനൂപ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി പ്രദീപ് ,സന്തോഷ് തുടങ്ങിയവര്‍ സംസാരിച്ചു.
