മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലാ അമേച്ചര്‍ തൈക്കോണ്ടോ ചാമ്പ്യന്‍ ഷിപ്പ് നവംബര്‍ 27ന് രാവിലെ എട്ട് മണിക്ക് മണ്ണാര്‍ക്കാട് എംഇഎസ് കല്ലടി കോളേജ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കുമെന്ന് സംഘാ ടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.എന്‍ ഷംസുദ്ദീന്‍ എം എല്‍എ,ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റുകൂടിയായ കെ പ്രേംകുമാര്‍ എംഎല്‍എ,മണ്ണാര്‍ക്കാട് ഡിവൈഎസ്പി വി എ കൃഷ്ണദാ സ്,നഗരസഭാ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍,തൈക്കോണ്ടോ അസോസിയേഷന്‍ ജില്ലാ,സംസ്ഥാന ഭാരവാഹികള്‍,സാമൂഹിക സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ സംബന്ധിക്കും. ചാമ്പ്യന്‍ ഷിപ്പിന്റെ വിളംബരാര്‍ത്ഥം ജാഥയും നടത്തുമെന്ന് സംഘാടകര്‍ പറഞ്ഞു.
ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍,ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ എന്നിവയുടെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന നാല്‍പ്പതില്‍ പരം ക്ലബ്ബുകളില്‍ നിന്നായി നാനൂറില്‍പ്പരം മത്സരാര്‍ത്ഥികള്‍ പങ്കെ ടുക്കും.സബ് ജൂനിയര്‍,ജൂനിയര്‍,സീനിയര്‍ എന്നീ വിഭാഗങ്ങളിലാ യാണ് മത്സരം.ഈ മത്സരത്തില്‍ വിജയികളാകുന്നവര്‍ക്ക് സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ സാധിക്കും.സബ് ജൂനിയര്‍ സംസ്ഥാ ന ചാമ്പ്യന്‍ഷിപ്പ് തൃശ്ശൂരിലും ജൂനിയര്‍ വിഭാഗം തിരുവനന്തപുര ത്തും,സീനിയര്‍ വിഭാഗം സംസ്ഥാന ചാമ്പ്യന്‍ഷിപ്പ് മലപ്പുറത്ത് വെച്ചാണ് നടക്കുക.
ഒരുപാട് അവസരങ്ങളുള്ള കൊറിയന്‍ ആയോധന കലയായ തൈ ക്കോണ്ടോയ്ക്ക് സംസ്ഥാനത്ത് നല്ല സ്വീകാര്യതയാണ് ഉള്ളതെന്ന് ഭാരവാഹികള്‍ പറഞ്ഞു.കഴിഞ്ഞ നാഷണല്‍ ഗെയിംസില്‍ കേരള ത്തില്‍ നിന്നും പങ്കെടുത്തവരില്‍ കൂടുതല്‍ പേരും പാലക്കാട് ജില്ല യില്‍ നിന്നുള്ളവരാണ്.കൊല്ലങ്കോട് പഞ്ചായത്തിനെ തൈക്കോ ണ്ടോ ഗ്രാമമായി പ്രഖ്യാപിക്കാനുള്ള നീക്കം നടന്ന് വരുന്നതായും ഭാരവാഹികള്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ തൈക്കോണ്ടോ അസോസിയേഷ ന്‍ പ്രസിഡന്റ് കൃഷ്ണന്‍കുട്ടി,ജനറല്‍ സെക്രട്ടറി എം സുരേഷ്‌കുമാ ര്‍,ന്യൂ എക്‌സലന്റ് തൈക്കോണ്ടോ സ്‌പോര്‍ട്‌സ് ക്ലബ്ബ് മുഖ്യരക്ഷാ ധികാരി യൂസഫ് അലനല്ലൂര്‍,ജനറല്‍ സെക്രട്ടറി അനില,സൂര്യ, എം ഇഎസ് കല്ലടി കോളേജ് തൈക്കോണ്ടോ യൂണിറ്റ് പ്രസിഡന്റ് ഇസ്ബാന്‍,ന്യൂവാര്‍ തൈക്കോണ്ടോ ക്ലബ്ബ് സെക്രട്ടറി ഷഹബാസ് എന്നിവര്‍ പങ്കെടുത്തു.