മണ്ണാര്‍ക്കാട്: ജില്ലാ ശാസ്‌ത്രോത്സവത്തില്‍ ശാസ്ത്ര,ഗണിത ശാസ്ത്ര, സാമൂഹ്യശാസ്ത്ര,പ്രവൃത്തി പരിചയ,ഐ.ടി മേളകളില്‍ എ ഗ്രേ ഡോടെ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കി സംസ്ഥാന ശാസ്‌ത്രോ ത്സവത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടിയവരുടെ യോഗം നാളെ രാവിലെ 10.30 ന് കാണിക്കമാതാ കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കും.വ്യക്തിഗത വിജയികള്‍ ക്കും ശാസ്‌ത്രോത്സവം,പ്രവൃത്തി പരിചയമേള ഓവറോള്‍ കിരീടം നേടിയ ഉപജില്ലകള്‍ക്കുമുള്ള സമ്മാനദാന ചടങ്ങും യോഗത്തോ ടനുബന്ധിച്ച് നടക്കും.
മഴ കാരണം മാറ്റി വെച്ചിരുന്ന പ്രവൃത്തി പരി ചയ മേളയിലെ ഹൈ സ്‌കൂള്‍,ഹയര്‍ സെക്കണ്ടറി വിഭാഗം ചോക്ക് നിര്‍മാണം,പ്ലാസ്റ്റര്‍ ഓ ഫ് പാരീസ് മത്സര ഇനങ്ങള്‍ ശനിയാഴ്ച മണ്ണാര്‍ ക്കാട് അരയങ്കോട് യൂ ണിറ്റി എയുപി സ്‌കൂളില്‍ നടന്നിരുന്നു. അവ ശേഷിച്ചിരുന്ന ഇന ങ്ങള്‍ കൂടി പൂര്‍ത്തിയായപ്പോള്‍ പാലക്കാട് റെവ ന്യു ജില്ലാ ശാസ് ത്രോത്സവത്തില്‍ 1028 പോയിന്റുമായി ആതിഥേയ രായ മണ്ണാര്‍ക്കാ ട് ഉപജില്ല ഓവറാള്‍ ചാമ്പ്യന്‍മാരായി.1025 പോയി ന്റോടെ തൃത്താ ല ഉപജില്ല രണ്ടാം സ്ഥാനവും 1017 പോയിന്റുമായി ചെര്‍പ്പുളശ്ശേരി ഉപജില്ലാ മൂന്നാം സ്ഥാനവും നേടി.മികച്ച സ്‌കൂളായി ആലത്തൂര്‍ ബിഎസ്എസ് ഗുരുകുലം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഒന്നാം സ്ഥാ നവും രവാണിയംകുളം ടി ആര്‍ കെ എച്ച് എസ് എസ് സ്‌കൂള്‍ രണ്ടാം സ്ഥാനവും നേടി.നവംബര്‍ രണ്ട്,മൂന്ന് തീയതികളിലായാണ് മണ്ണാര്‍ ക്കാട് വെച്ച് റെവന്യു ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സ വം നടന്നത്.3500 ലധികം മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു.