അലനല്ലൂര്‍: ഡിവൈഎഫ്‌ഐ മുറിയക്കണ്ണി യൂണിറ്റിന്റെ നേതൃത്വ ത്തില്‍ പ്രതിമാസ സൗജന്യ പ്രഷര്‍,ഷുഗര്‍ പരിശോധനാ ക്യാമ്പ് തുടങ്ങി.സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ വെച്ചാണ് ക്യാമ്പ് നടന്നത്.ക്യാമ്പിലേക്ക് എത്താന്‍ കഴിയാത്തവരായ കിടപ്പു രോഗി കളെ വീടുകളിലെത്തി പരിശോധിച്ചു.ഓരോരുത്തരുടേയും പരി ശോധന ഫലം പ്രത്യേകം രജിസ്റ്ററില്‍ കുറിച്ച് വെക്കുകയും സ്ലിപ്പു കള്‍ എഴുതി നല്‍കുകയും ചെയ്തു.ഇത് അടുത്ത മാസത്തെ റഫറന്‍ സിനായി സൂക്ഷിച്ചു വെക്കുന്നുമുണ്ട്.
135ഓളം പേരാണ് പരിശോധനക്ക് വിധേയരായത്.കിടപ്പു രോഗികള്‍ ക്ക് അത്യാവശ്യമായി പരിശോധന നടത്തേണ്ട ഘട്ടങ്ങളില്‍ വീടു കളിലെത്തി ഏത് സമയത്തും പരിശോധന സൗകര്യം ലഭ്യമാക്കു മെന്ന് യൂണിറ്റ് ഭാരവാഹികള്‍ അറിയിച്ചു.എല്ലാ മാസത്തിലേയും ആദ്യ ഞായറാഴ്ച രാവിലെ ആറ് മണി മുതല്‍ ഒമ്പത് മണി വരെയാണ് പരിശോധന ക്യാമ്പ് നടക്കുക.
പാര്‍ട്ടി അംഗം സമീര്‍ തയ്യില്‍ ഉദ്ഘാടനം ചെയ്തു.ഡി.വൈ.എഫ്.ഐ മേഖല കമ്മറ്റി അംഗം അനീസ് തയ്യില്‍ അധ്യക്ഷത വഹിച്ചു. അര്‍ ഷാദ് ചാച്ചിപ്പാടന്‍, അനീസ് ചാച്ചിപ്പാടന്‍, റുബൈസ് തയ്യില്‍, ഹാരി സ് പൂതാനി എന്നിവര്‍ നേതൃത്വം നല്‍കി.മെഡിക്കല്‍ ഉപകരണ ങ്ങള്‍ സൗജന്യ ഉപയോഗത്തിന് വിതരണം ചെയ്യുന്ന പദ്ധതിക്ക് കഴി ഞ്ഞ മാസം തുടക്കമിട്ടിരുന്നു.ഇതിന്റെ തുടര്‍ച്ചയായാണ് പ്രഷര്‍, ഷുഗര്‍ പരിശോധന ക്യാമ്പ് നടത്തുന്നത്.ബിരിയാണി ചല ഞ്ചിലൂടെ കണ്ടെത്തിയ ഫണ്ട് വിനിയോഗിച്ചാണ് സൗജന്യമായി ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.