മണ്ണാര്‍ക്കാട്: ഉറക്കത്തില്‍ നിന്നും ഡ്രൈവറെ ഉണര്‍ത്തുന്നതും അ ന്ധര്‍ക്ക് മൂന്നാം കണ്ണായി പ്രവര്‍ത്തിക്കുന്നതുമായ കണ്ണടകള്‍ അവത രിപ്പിച്ച് ശാസ്‌ത്രോത്സത്തില്‍ കാഴ്ചക്കാരുടെ കയ്യടി നേടുകയാണ് ക ഞ്ചിക്കോട് ജിവിഎച്ച്എസ്എസ് ഡിസ്ട്രിബ്യൂഷന്‍ ലൈന്‍മാന്‍ കോ ഴ്‌സ് വിദ്യാര്‍ത്ഥികള്‍.വാഹനാപകടങ്ങളില്‍ നല്ലൊരു പങ്കിലും വില്ല നാകുന്ന ഡ്രൈവറുടെ ഉറക്കത്തെ അലാറം വെച്ച് ഉണര്‍ത്തുന്ന കണ്ണ ട കണ്ട് പിടിച്ചത് ജസ്വിന്‍ ഡാനിയേലും വി. പ്രവീണും ചേര്‍ന്നാണ്. ആന്റീസ്ലീപ്പ് അലാറം ഫോര്‍ ഡ്രൈവര്‍ എന്നാണ് ഇവര്‍ തയ്യാറാക്കി യ കണ്ണടയ്ക്ക് നല്‍കിയിട്ടുള്ള പേര്.കാണുന്നത് പോലെ തന്നെ ലളി തമാണ് കണ്ണയുടെ പ്രവര്‍ത്തനവും.
കണ്ണടയും വാഹനവും തമ്മില്‍ ഒരു ഇലക്ട്രോണിക് ബന്ധമുണ്ട്. വാ ഹനമോടിക്കൊണ്ടിരിക്കുമ്പോള്‍ ഡ്രൈവര്‍ ഉറക്കത്തിലേക്ക് വഴതി വീണാല്‍ അത് കണ്ണട അറിയും.കണ്ണ് അടയുമ്പോള്‍ ഐആര്‍ സെന്‍ സര്‍ വഴി മോഷന്‍ ഉണ്ടാവുകയും ഇത് ട്രാന്‍സ്മീറ്റര്‍ വഴി വാഹനത്തി ലെ റിസീവറിലേക്ക് സര്‍ക്യൂട്ട് പാസാമ്പോള്‍ വാഹനം നില്‍ക്കും. ഈ സമയം കണ്ണടയിലെ വൈബ്രേറ്ററും ബസറും ഓണാകുന്നതോ ടെ ഡ്രൈവര്‍ ഉണരും.ആഢംബര വാഹനങ്ങളില്‍ ഉറക്കത്തില്‍ നി ന്നും ഡ്രൈവറെ ഉണര്‍ത്താന്‍ സംവിധാനങ്ങളുണ്ട്.ഇത്തരം നൂതന സംവിധാനം സാധാരണക്കാര്‍ക്കും പ്രാപ്യമാകുന്ന തരത്തില്‍ അ വതരിപ്പിക്കുന്നയെന്ന ചിന്തയാണ് ജസ്വിനേയും പ്രവീണിനേയും ഉണര്‍ത്തു കണ്ണടയിലേക്ക് എത്തിച്ചത്.നാലായിരത്തോളം രൂപയാണ് ഇവര്‍ക്ക് കണ്ണട തയ്യാറാക്കാനായി വന്ന ചിലവ്.
പി ജെ അലോഷും പി പ്രവീണുമാണ് തേര്‍ഡ് ഐ ഫോര്‍ ബ്ലൈന്‍ഡ് പീപ്പിള്‍സ് എന്ന കണ്ണടയ്ക്ക് പിന്നില്‍.നിശ്ചിത അകലത്ത് വെച്ച് മുന്നിലുള്ള വസ്തുവിനെ സെന്‍സര്‍ വഴി അറിയുകയും ഇത് ഉപ യോക്താവിനെ അറിയിക്കുകയും ചെയ്യുന്നതാണ് ഈ കണ്ണടയുടെ പ്രത്യേകത.25000ത്തോളം രൂപ വിലവരുന്ന ഈ ഉപകരണത്തെ 2500 രൂപ ചെലവില്‍ തയ്യറാക്കിയാണ് ഇവര്‍ ഈ കണ്ണട ജില്ലാ ശാസ്‌ത്രോ ത്സവത്തിലെ വൊക്കേഷണല്‍ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിക്കുന്ന ത്.കാണുമ്പോള്‍ കൗതുകം തോന്നുന്ന കണ്ണടകള്‍ കാര്യത്തില്‍ ചില്ല റയല്ല.