മണ്ണാര്‍ക്കാട് :ഹരിത പെരുമാറ്റ ചട്ടം പാലിച്ച് പരിസ്ഥിതി സൗഹൃദ ശാസ്ത്രോത്സവം എന്ന പ്രത്യേകതയുമായാണ് നെല്ലിപ്പുഴ ദാറുന്ന ജാത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളിലും എം ഇ എസ് ഹയര്‍ സെക്കണ്ട റി സ്‌കൂളിലുമായി പാലക്കാട് റവന്യൂ ജില്ലാ ശാസ്ത്രമേള നടക്കുന്ന ത്.മണ്ണാര്‍ക്കാട് നഗരസഭ ഹരിത കര്‍മ്മസേന, റെഡ്‌ക്രോസ്സ്,എന്‍ എസ് എസ് ,ഗൈഡ്‌സ് വളണ്ടിയര്‍മാരുടെയും സഹായത്താല്‍ പ്ര ത്യേക ഹരിത കര്‍മ്മ സേനയും രൂപീകരിച്ചിട്ടുണ്ട്.പരിസ്ഥിതി സൗ ഹൃദ കൗണ്ട റുകളാണ് വേദിയിലുള്ളത്. ചപ്പുചവറുകള്‍ ഇടേണ്ട കു ട്ട മുതല്‍ തുടങ്ങി മാറ്റം.മുള കൊണ്ടാണ് കുട്ടകള്‍ നിര്‍മിച്ചിട്ടുള്ളത്.
ഫ്ളക്സില്‍ നിറഞ്ഞ പ്രചരണബോര്‍ഡുകള്‍ വേദിയില്‍ എവിടെയും കാണില്ല.പകരം തുണിയില്‍ തീര്‍ത്ത സ്വാഗത ബോര്‍ഡുകള്‍ മാ ത്രം.ഗ്രീന്‍ പ്രോട്ടോകോള്‍ സംബന്ധിച്ച സന്ദേശങ്ങള്‍ എഴുതിയ ബോര്‍ഡുകള്‍ എല്ലാ വേദികളിലും സ്ഥാപിച്ചിട്ടുണ്ട് .ഭക്ഷണ മൊ രുക്കുന്ന ഊട്ടുപുരയിലും വിളമ്പുന്ന സ്ഥലത്തും പ്ലാസ്റ്റിക്കിന് ഇടം നല്‍കിയിട്ടില്ല. കുടിവെള്ളത്തിന് സ്റ്റീല്‍ ഗ്ലാസ്സുകളും ഉപയോഗിക്കു ന്നു.മണ്ണാര്‍ക്കാട് നഗര സഭയുടെയും,ശുചിത്വ മിഷന്റെയും സഹാ യം ഇതിനായി ലഭിക്കുന്നുണ്ട്.ഹരിത പെരുമാറ്റചട്ട ബോധവല്‍ക്കര ണവും സംഘടിപ്പിച്ചിട്ടുണ്ട് .നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയര്‍ സെക്ക ണ്ടറി സ്‌കൂളിലെ അധ്യാപകന്‍ കെ എച്ച് ഫഹദ് കണ്‍വീനറാണ്.പി എം മുഹമ്മദ് അഷ്‌റഫ്,പി സി എം ഹബീബ്,എം ടി ഇര്‍ഫാന്‍,സി.പി മൊയ്തീന്‍,എ ഹസനുല്‍ ബന്ന നേതൃത്വം നല്‍കി.