മണ്ണാര്‍ക്കാട്: വിദ്യാര്‍ത്ഥികളുടെ വലിയ കണ്ടെത്തലുകളുടേയും നിരീക്ഷണങ്ങളുടേയും ആഘോഷമായി റവന്യു ജില്ലാ ശാസ്‌ത്രോ ത്സവത്തിന് മണ്ണാര്‍ക്കാട്ട് തുടക്കം.സബ് ജില്ലാ തലത്തില്‍ 803 പോ യിന്റുമായി മണ്ണാര്‍ക്കാട് ഉപജില്ല മുന്നേറുന്നു.777 പേയിന്റ് വീതം നേടി ഒറ്റപ്പാലവും തൃത്താലയുമാണ് രണ്ടാം സ്ഥാനത്ത്.
ശാസ്ത്ര ഗണിതശാസ്ത്ര,ഐടി,സാമൂഹിക ശാസ്ത്ര പ്രവൃത്തി പരിചയമേളകളും വൊക്കേഷണല്‍ എക്‌സ്‌പോയുമാണ് രണ്ട് ദിവസങ്ങളിലായി നടക്കുന്നത്.3572 പ്രതിഭകളാണ് പങ്കെടുക്കുന്ന ത്.രണ്ട് വര്‍ഷം നീണ്ട കോവിഡുകാല ഇടവേളക്കു ശേഷം ആരം ഭിച്ച ജില്ലാ ശാസ്ത്രമേള കരവിരുതിന്റെയും ശാസ്ത്രാഭിരുചി യുടേയും മാറ്റുകൂട്ടുന്നതായി.ആദ്യ ദിനത്തില്‍ ആവേശകരമായ മത്സരങ്ങളാണ് നടന്നത്.പ്രവൃത്തി പരിചയമേളയിലും ഗണിതമേ ളയിലും വിവിധ മത്സരങ്ങളും പ്രദര്‍ശനങ്ങളുമുണ്ടായി. പ്രവൃത്തി പരിചയമേളയിലെ തത്സമയ മത്സരങ്ങളും വൊക്കേഷണല്‍ എക്‌സ്‌പോയും ഐ.ടി മേളയും ഡി.എച്ച്.എസ്സിലും ഗണിതശാസ്ത്ര മേളഎം.ഇ.എസ്.എച്ച്.എസ്.എസ്സിലുമാണ് നടന്നത്.വൊക്കേഷണല്‍ എക്‌സ്‌പോയുടെ ഭാഗമായി പ്രദര്‍ശനവും നടക്കുന്നുണ്ട്.
മേളയ്ക്കിടെയെത്തിയ മഴ മത്സരാര്‍ത്ഥികളേയും സംഘാടകരേ യും വലച്ചു.വൊക്കേണല്‍ എക്‌സ്‌പോയ്ക്ക് സമീപത്തെ പന്തലും തകര്‍ന്ന് വീണു.ആളപായമില്ല.പൊലീസ് സ്ഥലത്തെത്തി സ്ഥിതി ഗതികള്‍ വിലയിരുത്തി.
ആദ്യമായാണ് ജില്ലാ ശാസ്‌ത്രോത്സവത്തിന് മണ്ണാര്‍ക്കാട് വേദിയാ കുന്നത്.അതിന്റെ എല്ലാ ആവേശവും മത്സ രവേദികളില്‍ പ്രകടമാ ണ്.അതേ സമയം പ്രവൃത്തി പരിചയ മേള യിലെ എച്ച് എസ്,എച്ച് എസ് എസ് വിഭാഗങ്ങളിലെ ചോക്ക് നിര്‍മാ ണം,പ്ലാസ്റ്റര്‍ ഓഫ് പാരീ സ് എന്നീ ഇനങ്ങള്‍ പ്രതികൂല കാലാവസ്ഥ യെ തുടര്‍ന്ന് പൂര്‍ത്തീക രിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഈ മത്സരങ്ങള്‍ അഞ്ചാം തീയതിയിലേക്ക് മാറ്റി.മത്സരത്തില്‍ പങ്കെടു ത്ത കുട്ടികള്‍ ശനി യാഴ്ച രാവിലെ 10ന് മണ്ണാര്‍ക്കാട് അരയങ്ങോട് യൂണിറ്റി എ യു പി സ്‌കൂളില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.നാളെ സാമൂഹ്യ ശാസ്ത്രമേളയും ശാസ്ത്ര മേളയും ദാറുന്നജാത്ത് സ്‌കൂളില്‍ നടക്കും.
വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.വി.മനോജ്കുമാര്‍ പതാക ഉയര്‍ത്തി. എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ മേള ഉദ്ഘാടനം ചെയ്തു.നഗരസഭാ ഉപാധ്യക്ഷ കെ.പ്രസീത അധ്യക്ഷയായി.ശാസ്‌ത്രോത്സവം ലോഗോ രൂപകല്‍പന ചെയ്ത ചിറ്റിലഞ്ചേരി പി.കെ.എം.യു.പി.എസ്സിലെ പി.പി.മുഹമ്മദ് കോയക്കുളള ഉപഹാരം സമ്മാനിച്ചു.വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.വി.മനോജ്കുമാര്‍,ജില്ലാ പഞ്ചായത്തംഗം ഗഫൂര്‍ കോല്‍ക്കളത്തില്‍,തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി.എം.സലീം,നഗരസഭാ കൗണ്‍സിലര്‍മാരായ അരുണ്‍കുമാര്‍ പാലക്കുറുശ്ശി, മുഹമ്മദ് ഇബ്രാഹിം,വി.എച്ച്.എസ്.ഇ അസി. ഡയ റക്ടര്‍ എം.ഉബൈദുള്ള,ഡി.ഇ.ഒ ഇന്‍ ചാര്‍ജ് ടി.വി.നസീര്‍,ടി.എ .സലാം,സമദ് ഹാജി, കെ.മുഹമ്മദ് കാസിം,സൗദത്ത് സലീം, മുഹമ്മദ് അസ് ലം, അധ്യാപക സംഘടനാ പ്രതിനിധികളായ എം.ആര്‍.മഹേഷ് കുമാര്‍, ഹമീദ് കൊമ്പത്ത്, എം.വിജയരാഘവ ന്‍,എം.എന്‍.വിനോദ്, പി.ജയരാജ്, ബി സ്വീകരണ സമിതി കണ്‍ വീനര്‍ പി.കെ.അബ്ബാസ് സംസാരിച്ചു.
ശാസ്ത്ര മേളയുടെ പ്രചരണ കമ്മിറ്റി സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി ലഹരി വിരുദ്ധ സന്ദേശം ക്യാൻവാ സിൽ രേഖപ്പെടുത്തി എം എൽ എ അഡ്വ എൻ ഷംസുദ്ധീൻ ഉദ്ഘാടനം ചെയ്തു.