മണ്ണാര്‍ക്കാട് : രാജ്യത്തെ ഒരു പൗരന്റെ പ്രധാന തിരിച്ചറിയല്‍ രേഖ യാണ് ആധാര്‍ കാര്‍ഡ്. തിരഞ്ഞെടുപ്പു തിരിച്ചറിയല്‍ കാര്‍ഡാവട്ടെ വോട്ടവകാശം വിനിയോഗിക്കാനുള്ള ആധികാരിക രേഖയും. ഈ രണ്ട് രേഖകളെയും പരസ്പരം ബന്ധിപ്പിക്കുന്ന നടപടികള്‍ പുരോഗമി ക്കുകയാണ്. പക്ഷേ, എന്തിനാണ് ആധാര്‍ വോട്ടര്‍ പട്ടികയുമായി ബ ന്ധിപ്പിക്കുന്നത്? എന്തൊക്കെ ചെയ്യണം? അങ്ങനെ ചെയ്താല്‍ വ്യക്തി വിവരങ്ങള്‍ വോട്ടര്‍പ്പട്ടികയിലൂടെ എല്ലാവരുമറിയില്ലേ ? പൊതുജന ത്തിനു സംശയങ്ങളേറെയാണ്.

എന്തിന്

– വോട്ടര്‍ പട്ടികയിലെ വിവരങ്ങളുടെ ആധികാരികത ഉറപ്പുവരു ത്താന്‍.

– ശരിയായ വ്യക്തിക്ക് വോട്ടവകാശം ഉറപ്പുവരുത്താനും പട്ടികയി ലെ ഇരട്ടിപ്പുകള്‍ ഒഴിവാക്കാനും

-മരിച്ചവര്‍, സ്ഥലത്തില്ലാത്തവര്‍, മറ്റിടങ്ങളിലെ താമസക്കാര്‍ തുട ങ്ങിയവരെ കണ്ടെത്താനും വോട്ടര്‍പട്ടികയില്‍ സംഭവിച്ചേക്കാവുന്ന തെറ്റു തിരുത്താനും.

-വോട്ടര്‍പട്ടികയില്‍ പലയിടത്തായി ഒരേ കുടുംബത്തിലെ അംഗങ്ങ ള്‍ ചിതറിക്കിടപ്പുണ്ടെങ്കില്‍ അത് ക്രമികരിക്കാന്‍.

-ആധാര്‍ അതോറിറ്റി ആധാര്‍ വോള്‍ട്ട് എന്ന സംവിധാനത്തിലാണ് ആധാര്‍ സംബന്ധിച്ച് പൗരന്മാര്‍ നല്‍കിയ വിവരങ്ങള്‍ ശേഖരിച്ച് സൂക്ഷിക്കുന്നത്. ഈ വ്യക്തിഗത വിവരങ്ങള്‍ വോട്ടര്‍പട്ടികയില്‍ പ്രസിദ്ധീകൃതമാവില്ല. ഇത്തരം വ്യക്തിഗതവിവരങ്ങള്‍ പ്രസിദ്ധീകരിക്കാനുമാവില്ല.

എങ്ങനെ ബന്ധിപ്പിക്കാം

-ഓരോ വാര്‍ഡിലെയും ബൂത്ത് ലെവല്‍ ഓഫിസര്‍ വീടുകളിലെത്തി നമ്പറുകള്‍ ബന്ധിപ്പിക്കും

-ഓരോരുത്തര്‍ക്കും നേരിട്ട് വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ ആപ്പ് മൊബൈല്‍ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്ത് വിവരങ്ങള്‍ രേഖപ്പെടുത്താം.

– നാഷണല്‍ വോട്ടര്‍ സര്‍വിസ് പോര്‍ട്ടല്‍ വഴിയും (nvsp.in) നമ്പറുകള്‍ രേഖപ്പെടുത്താം. ഈ രീതിയില്‍ നമ്പറുകള്‍ ബന്ധിപ്പിക്കല്‍ പൂര്‍ത്തിയാക്കാന്‍ 90 സെക്കന്‍ഡ് മതി.

-വീടിനടുത്ത അക്ഷയകേന്ദ്രങ്ങളിലും ഈ സൗകര്യമുണ്ട്. ഇതുമായി ബന്ധപ്പെട്ട് സംശയങ്ങള്‍ക്ക് ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗവുമായി ബന്ധപ്പെടാം.

ശ്രദ്ധിക്കുക

ആധാര്‍ നമ്പറും വോട്ടര്‍ തിരിച്ചറിയല്‍ നമ്പറും ബന്ധിപ്പിക്കുന്നത് ഒരു രേഖയുടെയും പകര്‍പ്പ് നല്‍കേണ്ടതില്ല. ഈ രണ്ട് നമ്പറുകളും മാത്രം നല്‍കിയാല്‍ മതി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!