അലനല്ലൂർ: ആരോഗ്യ വകുപ്പും ഗ്രാമപഞ്ചായത്തും സംയുക്തമായി ഭക്ഷണ ശാലകളിൽ നടത്തിയ പരിശോധനയിൽ മാനദണ്ഡങ്ങൾ ലംഘിച്ച് പ്രവർത്തിച്ചു വന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി. ടൗ ണിൽ പ്രവർത്തിക്കുന്ന നൈസ് ഹോട്ടൽ, നവാബി റസ്റ്റോറന്റ്, ഗോൾഡൻ ബേക്കറി, അറേബ്യൻ ബേക്കറി എന്നിവിടങ്ങളിൽ ആണ് പരിശോധന നടത്തിയത്. പരിശോധനയിൽ മലിനമായ അവസ്ഥയിൽ സൂക്ഷിച്ചിരുന്ന മത്സ്യം, മാംസം, പൊറോട്ട തുടങ്ങി യവ പിടിച്ചെടുത്ത് നശിപ്പിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർ കെ.പി ഷംസുദ്ധീൻ, കെ.സുരേഷ്, അനുഷ, ശരണ്യ, പഞ്ചായത്ത് സീനിയർ ക്ലാർക്ക് സുൽഫിക്കർ അലി, അശോകൻ എന്നിവരാണ് പരിശോധ നക്ക് നേതൃത്വം നൽകിയത്. പരിശോധനയിൽ ഭക്ഷ്യജന്യ രോഗങ്ങ ളും ഭക്ഷ്യ വിഷബാധയും ഉണ്ടാകാൻ കാരണമാകുന്ന രീതിയിൽ വൃത്തിഹീനമായി കണ്ട സ്ഥാപനങ്ങളിൽ നിന്ന് 3000 രൂപ പിഴ ഈ ടാക്കി. പൊതുജനാരോഗ്യത്തിന് ഭീഷണി ഉണ്ടാക്കുന്ന തരത്തിൽ നിയമ ലംഘനം നടത്തി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് എതിരെ കർശന നടപടി തുടരുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറി യിച്ചു.