മണ്ണാര്‍ക്കാട് :നഗരത്തിലെ കൊടുവാളിക്കുണ്ട് റോഡിലെ അനധി കൃത പാര്‍ക്കിംഗിനെതിരെ കര്‍ശന നടപടികളുമായി ട്രാഫിക് പൊലീസ് രംഗത്ത്.ഇന്ന് പാതയോരത്ത് അനധികൃതമായി പാര്‍ക്ക് ചെയ്തിരുന്ന 15 ഇരുചക്ര വാഹനങ്ങള്‍ക്ക് പിഴയിട്ടു.മൂന്ന് വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ട് പോയി.ഉടമകള്‍ പിഴയടച്ച ശേഷമാണ് വാഹനം വിട്ട് നല്‍കുന്നത്.
നഗരസഭാ കാര്യാലയത്തിന് പിറകിലുള്ള കൊടുവാളിക്കുണ്ട് റോ ഡിലെ അനധികൃത പാര്‍ക്കിംഗിനെതിരെ വ്യാപകമായ പരാതിക ളുയര്‍ന്നിരുന്നു.പാര്‍ക്കിംഗ് വിലക്കി നഗരസഭ ബോര്‍ഡ് സ്ഥാപിച്ചി ട്ടുണ്ടെങ്കിലും ഇതൊന്നും വകവെയ്ക്കാതെയാണ് ഇരുചക്രവാഹന ങ്ങള്‍ ഉള്‍പ്പടെ നിര്‍ത്തിയിടുന്നത്.അധികൃതര്‍ക്ക് നിരന്തരം പരാ തികള്‍ നല്‍കിയിട്ടും ശാശ്വത നടപടിയുണ്ടാകാത്ത സാഹചര്യത്തി ല്‍ നാട്ടുകാര്‍ വ്യാഴാഴ്ച റോഡ് ഉപരോധ സമരം നടത്തിയിരുന്നു.മണ്ണാ ര്‍ക്കാട് എസ്‌ഐ എം സുനിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തുകയും സമരക്കാരുമായി ചര്‍ച്ച നടത്തുകയും പൊലീസിന്റെ ഭാഗത്ത് നിന്നും വേണ്ട നടപടികളുണ്ടാകുമെന്നും അറിയിച്ചിരുന്നു.തുടര്‍ന്നാണ് ഇന്ന് ട്രാഫിക് എസ് ഐ അന്‍വര്‍ സാദത്തിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി അന ധികൃതമായി പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചത്.
ദൂര സ്ഥലങ്ങളില്‍ രാവിലെ ജോലിക്ക് പോകുന്നവരും മറ്റുമാണ് പ്രധാനമായും ഇരുചക്ര വാഹനങ്ങള്‍ ഇവിടെ നിര്‍ത്തിയിട്ട് പോകു ന്നത്.ഇത് ഗതാഗത തടസ്സം സൃഷ്ടിക്കുന്നതായാണ് പ്രദേ ശവാസിക ളുടെ ആക്ഷേപം.നിയമലംഘനം ഇനിയും തുടരുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അനധികൃത പാര്‍ക്കിംഗിന് തട യിടാന്‍ പൊലീസ് നിരീക്ഷണമുണ്ടാകുമെന്നും ട്രാഫിക് എസ്‌ഐ അന്‍വര്‍ സാദത്ത് അറിയിച്ചു.