പാലക്കാട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പ്രാദേശിക സാമ്പ ത്തിക വികസനത്തില്‍ ചാലകശക്തികളാവണമെന്ന് തദ്ദേശ സ്വ യംഭരണം – എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നവകേരള- തദ്ദേശകം 2.0 എന്ന പേരില്‍ നടന്ന ജില്ലാതല അവലോകന യോഗത്തില്‍ പങ്കെ ടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. തദ്ദേശസ്ഥാപനങ്ങളെ പ്രാദേശിക സര്‍ക്കാറെന്ന തരത്തിലാണ് സര്‍ക്കാര്‍ സമീപിക്കുന്നത്. കേരളം മാത്രമല്ല ഇന്ത്യയൊട്ടാതെ പലതരത്തിലുളള സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്ന സാഹചര്യത്തില്‍ നടപ്പു സാമ്പ ത്തിക വര്‍ഷത്തിലെ പ്ലാന്‍ ഫണ്ടില്‍ നിന്ന് തദ്ദേശസ്ഥാപനങ്ങള്‍ക്ക്് നല്‍കി വന്നിരുന്ന പ്രാദേശിക വിഹിതം 26 ല്‍ നിന്ന് 26.5 ശതമാ നമായി ഉയര്‍ത്തിയതായി മന്ത്രി പറഞ്ഞു
സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളിലേക്ക് എന്ന തരത്തില്‍ വാതില്‍പ്പടി സേവനങ്ങള്‍
വാതില്‍പടി സേവനങ്ങള്‍ക്കായി 2021ല്‍ ആരംഭിച്ച വളണ്ടിയര്‍ സംവിധാനം വിപുലപ്പെടുത്തും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ലഭ്യമാകേണ്ട സേവനങ്ങള്‍ വീട്ടുപടിക്കല്‍ എത്തിക്കും. ഇത്തരത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ങ്ങള്‍ ജനകീയ സ്ഥാപനങ്ങളായി മാറ്റും. സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളിലേക്ക് എന്ന രീതിയില്‍ വാതില്‍പ്പടി സേവനങ്ങള്‍ മാറ്റുമെന്നും മന്ത്രി പറഞ്ഞു.
മാലിന്യ സംസ്‌കരണത്തിന് ഹരിതകര്‍മ്മ സേനയെ വേണ്ട രീതിയില്‍ ഉപയോഗപ്പെടുത്തണം
അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനായി ഹരിത കര്‍മ്മ സേനയെ പൂര്‍ണമായി വിനിയോഗിക്കണം.2000 വാര്‍ഡുകളില്‍ 28000 പേരും മാത്രമാണുള്ളത്. ഇവരുടെ സേവനം പൂര്‍ണമായി പ്രയോജനപ്പെടുത്തണം. അത്തരത്തില്‍ പ്രയോജനപ്പെടുത്തുമ്പോള്‍ അവര്‍ക്കുള്ള യൂസര്‍ ഫീ കൃത്യമായി ലഭ്യമാക്കുന്നുണ്ടെന്ന് തദ്ദേശസ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണം. ഇത്തരത്തില്‍ വിജയിച്ച കീഴാറ്റൂര്‍ പഞ്ചായത്ത് മാതൃക മന്ത്രി വിശദീകരിച്ചു. ജനങ്ങളെ വിശ്വാസത്തിലെടുത്ത് ജനങ്ങളെ ബോധവല്‍ക്കരിച്ച് ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് വരുമാനം ഉറപ്പുവരുത്തുന്ന രീതിയില്‍ അവരുടെ പ്രവര്‍ത്തനം ഉറപ്പുവരുത്തണമെന്നും മന്ത്രി പറഞ്ഞു.
മാലിന്യ സംസ്‌കരണം
മാലിന്യ സംസ്‌കരണത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് ജനങ്ങളെ ബോധവല്‍ക്കരിച്ച് മാലിന്യ സംസ്‌കരണ യൂണിറ്റുകള്‍ സ്ഥാപിക്കാ ന്‍ ആവണം. കോഴി വേസ്റ്റ് നിര്‍മാജനത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ ലക്ഷ്യം കണ്ടതാണ്. യുദ്ധകാലടിസ്ഥാനത്തില്‍ മാലിന്യ നിര്‍മാജനം നടപ്പിലാക്കിയില്ലെങ്കില്‍ ആരോഗ്യ അടിയന്തരാവസ്ഥയിലേക്ക് നീങ്ങും. പ്രധാനപ്പെട്ട ജലാശയങ്ങളില്‍ 82 ശതമാനവും കിണറു കളില്‍ 72 ശതമനം കോളിഫോം ബാക്ടീരിയയുടെ അളവുള്ളതാ യാണ് പുതിയ പഠനം.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്ര തിനിധികള്‍ മാലിന്യസംസ്‌കരണത്തില്‍ പ്രത്യേക ഊന്നല്‍ നല്‍ കണം. ജനുവരി 12,13,14 തീയതികളില്‍ കൊച്ചിയില്‍ കേരളത്തി ലെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലേയും ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി ഹാക്കത്തോണ്‍ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
ലൈഫ് മിഷന്‍
മുന്‍ഗണനാക്രമത്തില്‍ ഉള്‍പ്പെടുത്തി പട്ടികജാതി, പട്ടികവര്‍ഗ്ഗ, മത്സ്യത്തൊഴിലാളികള്‍ക്ക് വീട് നല്‍കും. 3 ലക്ഷംപേര്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചു നല്‍കി. 5 ലക്ഷം പേര്‍ക്ക് ഇനി വീടുകള്‍ നല്‍കുന്നതി നായി സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ആവശ്യമുളളവര്‍ക്ക്് ഷെല്‍ട്ടര്‍ സംവിധാനം ഒരുക്കുന്നതിന് തീരുമാനമായതായും മന്ത്രി പറഞ്ഞു.
അഭ്യസ്തവിദ്യരായ വീട്ടമ്മമാര്‍ക്കും യുവതികള്‍ക്കും തൊഴിലവസരം നല്‍കണം
കുടുംബശ്രീയുടെ പ്രവര്‍ത്തനമാരംഭിച്ചിട്ട് 25 വര്‍ഷം പിന്നിടുന്നു. ലോകതലത്തില്‍ തന്നെ ശ്രദ്ധിയാകര്‍ഷിച്ച പദ്ധതിയാണ്. ആധു നിക കാലഘട്ടത്തിനനുസരിച്ചുള്ള നവീകരണങ്ങള്‍ കുടുംബശ്രീയി ല്‍ വരുത്തണം. അഭ്യസ്തവിദ്യരായ വീട്ടമ്മമാര്‍ക്കും യുവതികള്‍ക്കും തൊഴിലവസരം നല്‍കണം. വര്‍ക്ക് ഫ്രം ഹോം, വര്‍ക്ക് നിയര്‍ ഹോം സംവിധാനം ആലോചിച്ചു വരുന്നു. ഡിജിറ്റല്‍ പ്ലാറ്റഫോമുകളില്‍ തൊഴിലവസരം ഉറപ്പാക്കും. പ്രത്യേക പരിശീലനം വേണമെങ്കില്‍ അതു നല്‍കാനും സര്‍ക്കാര്‍ തയ്യാറാണെന്ന് മന്ത്രി പറഞ്ഞു.
തദ്ദേശസ്ഥാപനങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറ്റും
തദ്ദേശസ്ഥാപനങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ സംവിധാ നത്തി ലേക്ക് മാറ്റും. കാലതാമസം ഒഴിവാക്കി ഓഫീസുകളില്‍ വരാതെ തന്നെ സേവനം ഉറപ്പാക്കും. മുനിസിപ്പാലിറ്റികളിലും ഓണ്‍ലൈന്‍ സംവിധാനം ഉറപ്പുവരുത്തും. അതിവേഗത്തില്‍ അനുമതി നല്‍കു ന്നതിനും അഴിമതികുറയ്ക്കുന്നതിനും യഥാസമയം ആളുകള്‍ക്ക് സേവനം ലഭ്യമാകുന്നതിനും ഓണ്‍ലൈന്‍ സംവിധാനം പ്രയോജ നപ്പെടുത്തണം. ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞത്തിന്റെ ഭാഗമായി ഒക്ടോബര്‍ 25 വരെ 47 ലക്ഷം ഫയലുകള്‍ തീര്‍പ്പാക്കിയതായി മന്ത്രി പറഞ്ഞു .
വ്യവസായ യൂണിറ്റുകള്‍ കൂടുതലുള്ള ജില്ലയാണ് പാലക്കാട്. ജില്ല യില്‍ കൂടുതല്‍ വ്യവസായ യൂണിറ്റുകള്‍ ആരംഭിക്കാന്‍ തയ്യാറാ വണം. മാലിന്യനിര്‍മ്മാണത്തിനായി ഹരിത കര്‍മ്മ സേനകളെ ശക്തിപ്പെടുത്തണമെന്നും യോഗത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ എം.ജി രാജമാണിക്യം പറഞ്ഞു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികളുമായി ഓണ്‍ ലൈന്‍ റിവ്യൂ എല്ലാ മാസവും നടത്തുന്നുണ്ട്. ജനപ്രതിനിധികള്‍ക്ക് പരിശീലന പരിപാടികളടക്കം നടത്തുമെന്നും യോഗത്തില്‍ പഞ്ചാ യത്ത് ഡയറക്ടര്‍ എച്ച്.ദിനേശ് പറഞ്ഞു.
പദ്ധതി വിനിയോഗത്തില്‍ മൂന്നാം സ്ഥാനത്തുനിന്ന് ഒന്നാംസ്ഥാന ത്തേക്ക് എത്തണമെന്നും ഫലപ്രാപ്തിയുളള പദ്ധതികള്‍ക്ക്് പഞ്ചായ ത്ത് പ്രസിഡന്റുമാര്‍ പ്രത്യേക ഊന്നല്‍ നല്‍കണമെന്നും ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി പറഞ്ഞു. വാതില്‍പ്പടി സേവനങ്ങള്‍ എല്ലാവര്‍ക്കും എത്തിക്കുന്നത് ഉറപ്പ് വരുത്തണം. മുതലമട,മലമ്പുഴ ,പുതൂര്‍ ഷോളയൂര്‍ പഞ്ചായത്തുകളില്‍ വിവരാകാശ സര്‍വ്വേ ആരം ഭിച്ചതായും. ഹരിത കര്‍മ്മ സേനകളുടെ സേവനം പ്രയോജനപ്പെ ടുത്തണമെന്നും ജല്‍ ജീവന്‍ മിഷന്‍ പദ്ധതികള്‍ ശക്തിപ്പെടുത്തണ മെന്നും സൂര്യരശ്മി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന പരിപാടിയി ല്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോള്‍ അധ്യക്ഷയായി.
ചളവറ പഞ്ചായത്ത് പ്രസിഡന്റ് ഇ. ചന്ദ്രബാബു തച്ചനാട്ടുകര പഞ്ചാ യത്ത് പ്രസിഡന്റ് കെ.പി മുഹമ്മദ് സലിം കുഴല്‍മന്ദം ബ്ലോക്ക് പ ഞ്ചായത്ത് പ്രസിഡന്റ് ടി.കെ ദേവദാസ്, ചെര്‍പ്പുളശ്ശേരി നഗരസഭ ചെയര്‍മാന്‍ പി.രാമചന്ദ്രന്‍, പാലക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രിയ ജയന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ ചാമു ണ്ണി. ജോയിന്റ് ഡെവലപ്‌മെന്റ് കമ്മീഷണര്‍ ഷാജി ക്ലെമന്റ്, ജോ യിന്റ് ഡയറക്ടര്‍(അര്‍ബന്‍) ഉമ്മുസല്‍മ്മ, ചീഫ് ടൗണ്‍ പ്ലാനര്‍ പ്ര മോദ് കുമാര്‍, ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പഞ്ചായത്ത് കെ.ഗോ പിനാഥന്‍, ജനപ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.