തെങ്കര: നിര്‍ഭയ സെല്‍ വനിതാ-ശിശു വികസന വകുപ്പിന്റെ ആഭി മുഖ്യത്തില്‍ പെണ്‍കുട്ടികള്‍ക്ക് ധീര ആയോധന കല-കരാട്ടെ പരി ശീലന പരിപാടിക്ക് മണ്ണാര്‍ക്കാട് തെങ്കര ഹൈസ്‌കൂളില്‍ തുടക്കമാ യി.ഒറ്റപ്പാലം സബ് കലക്ടര്‍ ഡി. ധര്‍മ്മലശ്രീ ഉദ്ഘാടനം ചെയ്തു.വനി താ പ്രൊട്ടക്ഷന്‍ ഓഫീസര്‍ വി.സ്.ലൈജു അധ്യക്ഷനായി. ലിംഗാധി ഷ്ഠിത അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പെണ്‍കുട്ടി കളെ സ്വയം പ്രതിരോധിക്കാന്‍ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ യാണ് ധീര പദ്ധതി നടപ്പിലാക്കുന്നത്. 10 നും 15 നുമിടയില്‍ പ്രായമു ള്ള 30 പെണ്‍കുട്ടികളാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. കരാട്ടെ പരിശീലക പി.പി ഫര്‍ഷാനയും സംഘവും കുട്ടികള്‍ക്ക് കരാട്ടെ ഡെമോണ്‍സ്ട്രേഷന്‍ നല്‍കി.ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ എസ്. ശുഭ, ഡി.ഡി.പി.ഒ നിര്‍മ്മല, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ സുസ്മി, തെങ്കര ജി.എച്ച്.എസ്.എസ് പ്രിന്‍സിപ്പാള്‍ രത്നവല്ലി, തെങ്കര ജി.എച്ച്.എസ് പ്രധാനാധ്യാപിക നിര്‍മ്മല, പി.ടി.എ പ്രസിഡന്റ് മജീ ദ്, ജില്ലാ ശിശു സംരക്ഷണ യൂണിറ്റിലെ സോഷ്യല്‍ വര്‍ക്കര്‍ റീത മോള്‍ എന്നിവര്‍ സംസാരിച്ചു.