അഗളി: അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗ മായി ആദിവാസി യുവാക്കളെ സര്‍ക്കാര്‍ തലത്തില്‍ തൊഴില്‍ നേ ടുന്നതിന് പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ യുവാക്കള്‍ക്ക് ‘മിഷന്‍ 2022’ എന്ന പേരില്‍ സംഘടിപ്പിച്ച റെസിഡന്‍ഷ്യല്‍ പി.എസ്.സി പരി ശീലനത്തില്‍ 44 യുവാക്കള്‍ പങ്കെടുത്തു. മൂന്ന് മാസത്തെ പരിശീല നമാണ് സംഘടിപ്പിച്ചത്. മത്സര പരീക്ഷകളുടെ സിലബസിന് ഊന്ന ല്‍ നല്‍കി വ്യക്തിത്വ വികസനം, കമ്മ്യൂണികേറ്റീവ് ഇംഗ്ലീഷ് തുട ങ്ങി വിവിധ വിഷയങ്ങളിലാണ് പരിശീലനം നല്‍കിയത്. വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ കോച്ചിങ് ക്യാമ്പ് സന്ദര്‍ശിച്ച് യുവാക്കളുമായി സംവദിക്കുകയും അവര്‍ക്ക് ആവശ്യമായ മാനസിക പിന്തുണ നല്‍ കുകയും ചെയ്തു. യുവാക്കള്‍ക്ക് തൊഴില്‍ ലഭ്യമാക്കി അവരെ ലഹ രിയുടെയും മറ്റ് സാമൂഹ്യ തിന്മകളുടെയും പിടിയില്‍പ്പെടാതെ സം രക്ഷിക്കാനും പരിശീലനത്തിലൂടെ ലക്ഷ്യമാക്കുന്നു. പി.എസ്.സി യുടെ വിവിധ പരീക്ഷകള്‍ക്ക് രജിസ്റ്റര്‍ ചെയ്ത യുവാക്കളാണ് പരി ശീലന ക്യാമ്പില്‍ പങ്കെടുത്തത്. ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് കുടും ബശ്രീ വരുന്ന മാസങ്ങളില്‍ തുടര്‍പരീശീലനങ്ങള്‍ നല്‍കുമെന്ന് കുടുംബശ്രീ അറിയിച്ചു.