ഷോളയൂര്‍: പഞ്ചായത്ത് പരിധിയിലെ ഹോട്ടലുകളിലും ബേക്കറിക ളിലും ആരോഗ്യവകുപ്പിന്റെ മിന്നല്‍ പരിശോധന.പഴകിയ ഭക്ഷണ സാധനങ്ങള്‍ കണ്ടെത്തിയതും,വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ മൂന്ന് സ്ഥാപനങ്ങള്‍ക്ക് നേട്ടീസ് നല്‍കി.ഒരു ഹോട്ടല്‍ പൂട്ടിച്ചു.വെള്ളിയാഴ്ച രാവിലെ ആറരയോടെയാണ് ഹെല്‍ ത്ത് ഇന്‍സ്‌പെക്ടര്‍ എസ് എസ് കാളിസ്വാമിയുടെ നേതൃത്വത്തില്‍ വ്യാപക പരിശോധന ആരംഭിച്ചത്.ആനക്കട്ടി,കോട്ടത്തറ പ്രദേശ ത്തെ ഹോട്ടലുകളും ബേക്കറികളിലുമാണ് പരിശോധന നടന്നത്. ലൈസന്‍സ് ഇല്ലാതെയും വൃത്തിഹീനവുമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന അമന ഹോട്ടല്‍ അടയ്ക്കാന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നിര്‍ദേശം നല്‍കി.മറ്റ് മൂന്ന് ഹോട്ടലുകള്‍ക്ക് നേട്ടീസ് നല്‍കിയിട്ടുമുണ്ട്.പകര്‍ച്ചവ്യാധികള്‍ നിയന്ത്രിക്കുന്നതിനായി ആരോഗ്യവകുപ്പ് ആവിഷ്‌കരിച്ച ഹെല്‍ത്തി കേരള കാമ്പയിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്.വരും ദിവസങ്ങളിലും പരി ശോധന തുടരുമെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എസ് എസ് കാളി സ്വാമി അറിയിച്ചു.ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രഞ്ജിത്ത്, പി കെ ലാലു, എസ്.രവി, ആര്‍ ബി ഉമേഷ് രാജ്, നജി ചന്ദ്രന്‍,ഡ്രൈവര്‍ സ്വാമിനാഥന്‍ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.