മണ്ണാര്‍ക്കാട്: മില്‍മ ഉത്പന്നങ്ങള്‍ കൂടി വിതരണം ചെയ്യാനാകുന്ന നിലയില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ വനിതാഘടക പദ്ധതി കള്‍ രൂപകല്‍പ്പന ചെയ്യണമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്നിര്‍ദേശിച്ചു.സ്വന്തമായി വാഹനമുള്ള വരും ഇല്ലാത്തവരുമായ വനിതകള്‍ക്ക് പാല്‍ ശേഖരിച്ച് വീടുകളില്‍ വിതരണം ചെയ്യുന്നത് സാധ്യമാക്കാന്‍ ആവശ്യമായ ധനസഹായം നല്‍കുന്നതിനുള്ള പദ്ധതി ഏറ്റെടുക്കാന്‍ ഈ വര്‍ഷത്തെ പദ്ധതി രൂപീകരണ മാര്‍ഗരേഖ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് അ നുവാദം നല്‍കിയിട്ടുണ്ട്.സ്വയം തൊഴിലിന് ടാക്സി കാര്‍,പിക് അപ് വാന്‍,ഇരുചക്ര വാഹനം,ഓട്ടോറിക്ഷ തുടങ്ങിയവ വനിതകള്‍ക്ക്നല്‍ കുന്നതിനുള്ള പദ്ധതികളും തദ്ദേശ സ്വയം ഭരണ സ്ഥാപന ങ്ങള്‍ക്ക് ഏറ്റെടുക്കാം.ഗ്രാമ-ബ്ലോക്ക്-ജില്ലാപഞ്ചായത്തുകള്‍ പൊതുവിഭാഗം വികസനഫണ്ടിന്റെ ചുരുങ്ങിയത് 10 ശതമാനമെങ്കിലും വനിതാ ഘടക പദ്ധതിക്ക്വകയിരുത്തുന്നുണ്ട്. സ്ത്രീകളുടെ തൊഴിലും വരു മാനവും സാമൂഹ്യപദവിയും ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ്ഈ നടപടി. മില്‍മയുടെ ഭാഗമായ ഉല്‍പ്പന്ന വിതരണം തദ്ദേശ സ്വയം ഭരണ സ്ഥാപന തലത്തില്‍പ്രോത്സാഹിപ്പിക്കണം. അതിന് ആവ ശ്യമായ സഹായം വിതരണക്കാരായ സ്ത്രീകള്‍ക്ക് തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങള്‍ ഒരുക്കിനല്‍മെന്നും മന്ത്രി എം ബി രാജേഷ് പറഞ്ഞു.