അലനല്ലൂര്‍:കനത്ത മഴയില്‍ വെള്ളിയാര്‍ പുഴയിലുണ്ടായ മലവെ ള്ളപ്പാച്ചിലിനെ തുടര്‍ന്ന് കണ്ണംകുണ്ട് കോസ് വേയില്‍ വെള്ളം കയ റി.ഞായാറാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് കോസ് വേയ്ക്ക് മുകളില്‍ വെള്ളം കയറി തുടങ്ങിയത്.ഇതോടെ ഇതുവഴി ചെറിയ വാഹനങ്ങള്‍ക്ക് കടന്ന് പോകാന്‍ പറ്റാത്ത അവസ്ഥയായി.രാത്രി ഏ റെ വൈകിയും മഴ തുടരുന്നതിനാല്‍ പാലത്തില്‍ നിന്നും വെള്ളം ഇറങ്ങിയിട്ടില്ലെന്നാണ് ഒടുവില്‍ കിട്ടിയ വിവരം.മഴ ശക്തമാകു മ്പോള്‍ പുഴയിലുണ്ടാകുന്ന മലവെള്ളപ്പാച്ചിലില്‍ കണ്ണംകുണ്ട് കോ സ് വേ വെള്ളത്തില്‍ മുങ്ങുന്നത് പതിവാണ്.ഈ സാഹചര്യത്തില്‍ അലനല്ലൂരില്‍ നിന്നും എടത്തനാട്ടുകരയിലേക്കും തിരിച്ചുമുള്ള വാഹനയാത്രക്കാരാണ് പ്രതിസന്ധിയിലാവുക.