അലനല്ലൂര്‍: തിരുവിഴാംകുന്ന് മുറിയക്കണ്ണിയില്‍ മെഡിക്കല്‍ ഉപ കരണങ്ങള്‍ സൗജന്യമായി ഉപയോഗിക്കാന്‍ കേന്ദ്രമൊരുക്കി ഡി വൈഎഫ്‌ഐ.സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിലാണ് ഉപകര ണങ്ങള്‍ സജ്ജീകരിച്ചിട്ടുള്ളത്.വീല്‍ ചെയറുകള്‍,വാക്കറുകള്‍, ഗ്ലൂക്കോമീറ്ററുകള്‍,എയര്‍ ബെഡ്ഡുകള്‍,നെബുലൈസറുകള്‍ തുട ങ്ങിയ നിരവധി ഉപകരണങ്ങള്‍ ഇവിടെയുണ്ട്.പ്രദേശത്തെ രോ ഗികള്‍ക്ക് പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് ഉപകരണങ്ങള്‍ കൊണ്ട് പോകാം.ആവശ്യം കഴിഞ്ഞ് തിരിച്ചേല്‍പ്പിക്കണം.കിടപ്പു രോഗി കളുടെ വീട്ടിലെത്തി പ്രഷര്‍,ഷുഗര്‍ എന്നിവ സൗജന്യമായി പരി ശോധിക്കാനും മറ്റ് പ്രഷര്‍,ഷുഗര്‍ രോഗമുള്ളവര്‍ക്കായി മാസത്തി ലൊരിക്കല്‍ പാര്‍ട്ടി ഓഫീസില്‍ വെച്ച് പരിശോധന നടത്താനുള്ള സൗകര്യവും ഒരുക്കാന്‍ പദ്ധതിയുള്ളതായി ഭാരവാഹികള്‍ അറി യിച്ചു.
ഡിവൈഎഫ്‌ഐ യൂണിറ്റ് കമ്മിറ്റി ബിരിയാണി ചലഞ്ചിലൂടെ സമാ ഹരിച്ച തുക വിനിയോഗിച്ചാണ് മെഡിക്കല്‍ ഉപകരണ സൗജന്യ ഉപ യോഗ കേന്ദ്രമൊരുക്കിയത്.ജില്ലാ സെക്രട്ടറി കെ സി റിയാസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു.സാന്ത്വന രംഗത്ത് മാതൃകാപരമായ പ്രവത്തന മാണ് മുറിയക്കണ്ണിയിലേതെന്ന് റിയാസുദ്ദീന്‍ പറഞ്ഞു. യൂണിറ്റ് പ്രസിഡന്റ് അര്‍ഷാദ് ചാച്ചിപ്പാടന്‍ അധ്യക്ഷനായി.മുന്‍ ബ്ലോക്ക് പ്രസിഡന്റ് സുഭാഷ്,മേഖല ഭാരവാഹികളായ ഷംസുദ്ദീന്‍, സന്തോ ഷ്,യൂണിറ്റ് സെക്രട്ടറി ആഷിഖ്,സിപിഎം ബ്രാഞ്ച് സെക്രട്ടറി യൂസ ഫ് പുല്ലിക്കുന്നന്‍ എന്നിവര്‍ സംസാരിച്ചു.